Monday, 19 May 2014
യാത്ര
രാത്രിയാത്രയാണ് ജീവിതം
ഓരോ ചുവടു വയ്പിലും
ഒരു വഴി വിളക്കിനെ തേടുന്ന
ഭയ-പരിഭ്രമങ്ങളുടെ
തുടികൊട്ടല്‍ കൂട്ടായ യാത്ര.
അണഞ്ഞു പോകുന്നവയെ
ഭയത്തോടും നിരാശയോടും
നോക്കി തളരുമ്പോള്‍,
ഓര്‍ക്കണം,
എല്ലാ വിളക്കും കെട്ടൊടുങ്ങിയാലും
ഹൃദയത്തിനകത്തൊരു
കെടാ വിളക്കുണ്ട്.
ആകാശ ഭൂമികളുടെയെല്ലാം
വെളിച്ചമായവന്‍
ഉള്ളിന്റെയുള്ളില്‍ നാട്ടിത്തന്ന
വെള്ളി വെളിച്ചം.
നമ്മള്‍ പോലുമറിയാതെ
നാം മൂടി വെച്ച പ്രകാശം.
പൊതിഞ്ഞു വച്ച കറുപ്പിനെ
വലിച്ചെറിഞ്ഞു കളഞ്ഞേക്ക,
പ്രകാശിക്കട്ടെ,
പ്രഭ പരന്നൊഴുകട്ടെ,
ആ വെളിച്ചത്തില്‍
നമ്മളും മുന്നോട്ടു ചലിക്കട്ടെ.
==========================
"അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്." (വി. ഖുര്‍ആന്‍ 24:35)
Subscribe to:
Post Comments (Atom)
നല്ല വരികള്‍ ...എനിക്കിഷ്ട്ടമായി....'ഹൃദയത്തിനുള്ളിലെ കെടാവിളക്ക് അണഞ്ഞു പോകാതെ നമുക്ക് കരുതിയിരിക്കാം...
ReplyDelete:)
Deleteയാത്രയല്ലേ ജീവിതം! വെളിച്ചം അണയാതെ ഇരുന്നാല്‍ എല്ലാം ശുഭം
ReplyDelete:)
ReplyDelete