Tuesday, 12 August 2014

മുഖംമൂടി മനുഷ്യര്‍


കൂടെയുണ്ടെന്ന്,കൂട്ടിനുണ്ടെന്നു
ഭംഗിയായി കള്ളം ചൊല്ലും.
കളവിന്റെ മുഖം മൂടിക്കുള്ളില്‍
കാപട്യം ഒളിപ്പിച്ചു വക്കും..
ഒളിഞ്ഞിരുന്നാരുമറിയാതെ
വിഷത്തിന്റെയമ്പുകള്‍
തൊടുത്തു വിടും.
കവിളിലൂടെ ഒലിച്ചിറങ്ങുന്ന
കണ്ണീര്‍ രക്തം കണ്ടു,
തുടക്കാനെന്നു പറഞ്ഞ്,
പതിയെ അടുത്തു കൂടും.
ഉള്ളില്‍ ചിരിച്ചുകൊണ്ട്
കണ്ണുനീര്‍ വീഴ്ത്തിയവരെ
രഹസ്യമായി വാഴ്ത്തും,
കൂടുതല്‍ തകര്‍ക്കാനവര്‍ക്ക്
കരുത്തും പകരും.
നിറയുന്ന കണ്ണുകള്‍ കണ്ടു
സായൂജ്യമടയും.
ആരുമൊന്നുമറിഞ്ഞില്ലെന്ന്‍
കരുതി വക്കുമാ മണ്ടന്മാര്‍,
മുഖംമൂടി വച്ച ചതിയര്‍,
പക്ഷേ, എല്ലാമറിഞ്ഞിട്ടും
നിശബ്ദരാകുന്നവരുടെ
പ്രാര്‍ഥനയുടെ ശക്തിയെ
അറിയാതെ പോകും,
ഉള്ളാലെയുള്ള ചിരി,
നീളാത്ത ചിരി തുടരും.

No comments:

Post a Comment