അദൃശ്യമായൊരു
പുണര്‍ച്ചകൊണ്ട് മാത്രം,
നനുത്ത തൂവല്‍ പോലെ
നെഞ്ചില്‍ നിന്ന്‍
ദൂരേക്ക് പറന്നകലുന്ന,
ചുറ്റുമുള്ള ഒന്നിനോടുമാരോടും
പറഞ്ഞു തീര്‍ക്കാനാവാത്ത,
ചില രഹസ്യ ഭാരങ്ങളുണ്ട്
മനസ്സിന്റെയുള്ളില്‍.
കണ്ണീരില്‍ കുതിര്‍ന്നവ,
അവന്‍ മാത്രമറിയുന്നവ.
ആശ്വാസത്തിന്റെയാ
ആശ്ലേഷ നിമിഷം
പ്രതീക്ഷിച്ചും തേടിയുമാണ്
ഓരോ തവണയും,
കണ്ണുകളുയരാറുള്ളതും
ഇറുകിയടയുമ്പോള്‍
തുള്ളികളടരാറുള്ളതും....

രഹസ്യഭാരങ്ങളുടെ കലവറയാണ് മനം
ReplyDeleteമനസ്സിന്റെ രഹസ്യ കാവാടം.
ReplyDelete