Tuesday, 26 August 2014
മരണം
സമയമടുത്തു കഴിഞ്ഞു
വളയമിട്ടു കുനിക്കാന്‍ തലയും
വിലങ്ങുകളണിയാന്‍ കൈകളും,
ചങ്ങലയണിയാന്‍ കാലുകളും,
ചുവപ്പണിയാന്‍ മനസ്സും
തയ്യാറെടുത്തു തുടങ്ങണം പോലും.
നീളവും നിറവും മേനിയുടെ തൂക്കവും
അളക്കാന്‍ തുടങ്ങി ലോകം.
ഒരു മരണം അനിവാര്യമാകുകയും
പുനര്‍ജന്മത്തില്‍ പഴയതൊന്നും
ഓര്‍ക്കാതിരിക്കുകയും വേണം.
ഒറ്റക്കലയുന്ന കാറ്റിനെ
പിടിച്ചു കെട്ടാന്‍ കഴിയില്ലെന്ന്
ആരോ വെറുതെ പറഞ്ഞതാണ്.
കാറ്റ് നിശ്ചലമാകും
ചുറ്റും കോട്ടകള്‍ ഉയരുമ്പോള്‍.
ഇലകളെ മറന്നു ഉയിരുപേക്ഷിച്ച്
എല്ലാര്‍ക്കുമിടയില്‍ ഒറ്റപ്പെടാന്‍
ഒരുങ്ങാന്‍ തുടങ്ങാമിനി.
Subscribe to:
Post Comments (Atom)
കാറ്റ് നിലയ്ക്കുമ്പോള്‍!
ReplyDelete