അവളുടെ
മൌനത്തില്‍ മുങ്ങി മരിച്ച,
എത്ര സ്വപനങ്ങളുണ്ടാവാം,
സത്യ പ്രണയം സമര്‍പ്പിച്ച്
കാത്തു നിന്നവന്.
മൌനം വളര്‍ത്താന്‍
എത്ര കോട്ടകള്‍
പടുത്തുയര്‍ത്തിക്കാണും
അവള്‍ക്കു ചുറ്റും,
വികൃത നിയമങ്ങള്‍.
കാത്തിരിപ്പിനൊടുവില്‍
അവന്‍ ബാക്കി വെക്കുന്ന
ശാപച്ചുവയുള്ള വാക്കുകളാവാം
നീണ്ടു നീണ്ടങ്ങിനെ
പിറകെ ചെല്ലുന്നതും,
തരം കിട്ടുമ്പോഴൊക്കെയും
വരിഞ്ഞു മുറുക്കി
കണ്ണീരണിയിക്കുന്നതും.....
No comments:
Post a Comment