Tuesday, 11 November 2014
ചുവപ്പ്
വിട പറഞ്ഞു പോകാം നിനക്ക്,
നിന്റെ ഉള്ളിലെ ഹൃദയത്തില്‍
ഒരു ഇരുള്‍ മൂലയില്‍ പോലും ,
എനിക്കായുള്ളതു പരതിയെടുക്കാന്‍
നിനക്ക് കഴിയുന്നേ ഇല്ലെങ്കില്‍.
എന്റെ മാനസ മരുഭൂവില്‍
നീ നട്ടു നനച്ചു വളര്‍ത്തിയ
ചുവന്ന പുഷ്പവും വേണമെങ്കില്‍
ഇറുത്തെടുത്ത് കൊണ്ട് പോകാം.
കാഴ്ചയില്‍ നിന്ന് മറഞ്ഞുകഴിഞ്ഞാല്‍
ഞാന്‍ കാണാത്തിടത്തു വച്ചു
നിനക്കതിനെ ചവിട്ടി ഞെരിക്കാം.
ഇറുന്നു പോയിടത്ത് നിന്നും
ചോരയിറ്റിച്ചു കൊണ്ട്
നീ പോയ വഴിയെ നോക്കി,
പുഞ്ചിരിച്ചു ഞാനും നില്‍ക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment