ആരോരുമറിയാതെ ഉച്ച സൂര്യന്‍
മണല്‍ത്തരികളിലൊന്നിനെ
ഗാഡമായ്ത്തന്നെ സ്നേഹിച്ചു.
ദൂരമിത്ര ഏറെയെങ്കിലും
മണല്‍ത്തരി, ആ സ്നേഹച്ചൂടില്‍
ചുട്ടു പഴുത്ത കനല്‍ത്തരിയായി മാറി.
ചുവന്ന സുഖ സന്ധ്യയില്‍
പുറപ്പെടാനൊരുങ്ങിയ സൂര്യന്‍,
യാത്ര ചൊല്ലീ മണല്‍ത്തരിയോട്.
സൂര്യന്‍റെ ചൂടൊക്കെ ആറിയിട്ടും
മണല്‍ത്തരി മാത്രം തണുത്തില്ല തീരെ.
വിടയോതി താഴ്ന്ന് തുടങ്ങിയ,
സ്നേഹസൂര്യന്റെ ഓര്‍മ്മകളെ
മനസ്സിനുള്ളില്‍ പൊതിഞ്ഞു വച്ച്
പൊള്ളി കിടന്നു മണല്‍ത്തരി!
No comments:
Post a Comment