വരമ്പില്‍ നിന്നിറങ്ങിനടന്നാല്‍
കാലില്‍ ചെളി പുരളുമെന്നു
കണ്ടു നില്‍ക്കുന്നോര്‍ പറയും
അപ്പുറവുമിപ്പുറവുമുള്ള
ചെളി മാത്രമല്ലേ അവര്‍ കാണുള്ളൂ!
ചെരുപ്പിട്ട് നടക്കുന്നതു വെറുതെയാണോ
‘അഴുക്കൊ’രല്‍പം പോലും
പുരളാതിരിക്കാനല്ലേ,
അല്ലെങ്കിലും , പണ്ട് തൊട്ടേ
നിറവും ഗന്ധവും കൊള്ളില്ലെങ്കില്‍
വളക്കൂറുള്ള മണ്ണിനെ
വെറും ചെളിയെന്നു വിളിക്കും
നമ്മളൊക്കെക്കൂടി.....