Tuesday, 27 July 2010

ഉത്തരം











ഹൃദയങ്ങളിഴചേരുമ്പോളാണ്
പ്രണയമുണ്ടാകുന്നതെന്നാരോ പറഞ്ഞു
ചോദ്യങ്ങളേറെയുണ്ടെനീക്ക്
ഉത്തരം നല്‍കുവാനാകുമോ?
ഞരമ്പുകള്‍ കൂട്ടിപ്പിണയുമോ?
കോശങ്ങള്‍ പരസ്പരമൊട്ടുമോ?
നെഞ്ചിന്‍കൂട് രണ്ടും താങ്ങുമോ?
അതെയെന്നുത്തരം നല്‍കുമെങ്കില്‍
ചോദ്യമൊന്നുകൂടെ ബാക്കിയെന്നില്‍
പിരിയുമ്പോള്‍ രക്തം വാര്‍ന്നൊഴുകുമോ?

1 comment:

  1. ഈ കവിത സുന്ദരം.. അര്‍ത്ഥവത്ത്...ബുദ്ധിഉപയോഗിച്ച് ഉള്ള ചോദ്യം ...വളരെ വളരെ ഇഷ്ട്ടായി ...ഓരോ വാക്കും ഓരോ ചോദ്യവും ...ഒഴുകിടും ചോര ഒഴുകിടും ...പക്ഷെ ഈ ചോര ആരും കാണില്ല എന്നതാണ് മറ്റൊരു വശം ...

    ReplyDelete