ഉയര്‍ന്നു പറന്നിട്ടൊരു
രക്ഷ നേടലില്ല
താഴ്ന്നു പാറിയാലും
വിജയമില്ല.
ഇകാറസിന്റെ ചിറകുകളെ
ഓര്‍മ്മയില്ലേ?
ഉരുക്കി കളയാന്‍
ഉയരങ്ങളില്‍ സൂര്യനും
ഈര്പ്പത്താല് നനച്ച്
വിഴുങ്ങിയെടുക്കാന്
സമുദ്രത്തിന്റെ
അഗാധ ഗര്‍ത്തങ്ങളുമുണ്ട്.
സ്വപ്നങ്ങളും കണ്ണീരും
കൂട്ടിത്തുന്നിയ ചിറകുകള്
അമിതാവേശത്തിനെ
പുണരാനുള്ളതല്ല.
അപകര്‍ഷതയാല്‍
താഴാനുമല്ല.
മിതമായി പറക്കാമല്ലോ.
മതിയാവോളം
നന്മ നേടാമല്ലോ.
നല്ല വഴി!
ReplyDelete