അടുത്തുണ്ടെന്നു
ആണയിട്ടു പറഞ്ഞാലും
തുണയാകുമെന്നു
പറയാതെ മൊഴിഞ്ഞാലും
ചില അകല്‍ച്ചകള്‍
ജീവിതത്തിന്റെ
അനിവാര്യതയാണ്
എത്ര വേണ്ടെന്നു വച്ചാലും
വിട്ടു നില്‍ക്കാതെ
നിവൃത്തിയില്ലാതാകും.
ഒഴിഞ്ഞു മാറി
അകന്നു പോകേണ്ടി വരും.
ചാര്‍ത്തിക്കൊടുക്കാന്‍
പേരുകള്‍ വേറൊന്നും
കിട്ടാതെ വന്നതോണ്ടാകും
സൌഹൃദമെന്നു നാം
പേരിട്ടു വിളിച്ചതിനു
നടുവിലായ്,
നമുക്കിടയിലായ്,
അദൃശ്യമായൊരു മതില്
തനിയെ ഉയര്‍ന്നു വരും.
അനിവാര്യത മാത്രം.
ചിലപ്പോള്‍
നിസ്സഹായതയും.
ചില അനിവാര്യതകള്‍
ReplyDelete