തണല്‍ തരുമെങ്കിലും
വിഷം മാത്രം നിശ്വസിക്കുന്ന
മരങ്ങളുണ്ട് ചുറ്റും.
വലം ചുറ്റിപ്പോകുന്ന
കാറ്റിനെപ്പോലുമവ
ഗരമയമാക്കി മാറ്റും.
ആശ്വാസമെന്നു കരുതി
നമ്മളാ വിഷ നിഴലില്‍
ഏറെ നേരമിരുന്നേക്കും
ഒടുവില്‍ ചോര തുപ്പി
മരിച്ചു വീഴും.
കരുതിയിരിക്കണം
ചില 'തണല്‍' മരങ്ങളെ!
No comments:
Post a Comment