Saturday, 26 July 2014

ആ ദിനം



ഉച്ചത്തിലലറാന്‍ പോലും
സമയം കൊടുക്കാതെ
ചിതറിച്ചു കളഞ്ഞില്ലേ,
ചിരിക്കുന്ന കുഞ്ഞുങ്ങളെയും
സ്നേഹം ചുരത്തും മാതാക്കളെയും.
ഓരോ മരണവും
ആഘോഷങ്ങളാക്കിയില്ലേ,
ആഹ്ലാദ ശബ്ദമുണ്ടാക്കിയതുമല്ലേ?
തകര്‍ന്ന ശരീരങ്ങള്‍ കണ്ട്
ഉറ്റവരുടെ ഹൃദയത്തില്‍ നിന്നും
ഉറക്കെ ഉയരാറുണ്ട് ശബ്ദം.
വേദനയാലുള്ള ആര്‍ത്തനാദം.
അതിനൊപ്പം സ്വരമുയര്‍ത്താറുണ്ട്
രക്തസാക്ഷികളുടെ ആത്മാക്കളും,
ഉച്ചത്തില്‍ ഊര്‍ജ്ജത്തില്‍ അവര്‍
പ്രഖ്യാപിക്കുന്നുമുണ്ട്.
'വരുന്നുണ്ടാ ദിവസം,
നിങ്ങളുടെ പരാജയത്തിനെ
ലോകം സാക്ഷ്യം വഹിക്കുന്ന ദിനം.
ഈ ശാപങ്ങളൊക്കെയും
സത്യമാകുന്ന ദിനം,
ഇന്ന്‍ ചോര കുടിക്കാനണയുന്ന
ചെന്നായ്ക്കള്‍ പോലും
കൂട്ടിനുണ്ടാകില്ലാത്ത തോല്‍വിദിനം.
ഞങ്ങളുടെ വിജയത്തിന്റെ
സുന്ദരമായ സുദിനം!

1 comment: