വേനല്‍
മൈലാഞ്ചി പൂത്തിട്ടുണ്ട്.
മുല്ലവള്ളി പടര്‍ന്നു
കയറുന്നുമുണ്ട്.
ചിന്തകളിലല്ലാ,മുറ്റത്ത്!
മഴയില്‍ നനഞ്ഞു
തിളങ്ങുന്നുണ്ട്.
മനസ്സില്‍ മാത്രമില്ല,
വസന്തവും മഴക്കാലവും.
അവയെ വിളിച്ചിരുത്താന്‍
തീരെയൊരുങ്ങാത്ത,
വിട്ടുപോകാന്‍ മടിക്കുന്ന
വേനല്‍ മാത്രം.
മനസ്സില്‍,
അള്ളിപ്പിടിച്ചിരിക്കുന്ന
നീണ്ട വേനല്‍.
No comments:
Post a Comment