Saturday, 26 July 2014

പ്രവാഹം...


തളിര്‍ത്തപ്പോഴേക്കും
വിധി ഞെട്ടറ്റു വീഴ്ത്തിയ ഇല,
ചെന്ന് പതിച്ചതോ
ഒഴുകുന്ന പുഴയില്‍.
നദിപ്പരപ്പില്‍ കിടന്നത്
ഓളങ്ങള്‍ക്കൊപ്പം
നിസ്സഹായയായ് ഗമിച്ചു.
വെള്ളത്തിലിടക്കിടെ
ചുഴികള്‍ ഇലയെ
വലിച്ചെടുക്കാന്‍ നോക്കി,
ആഴങ്ങളില്‍ മുക്കിക്കൊല്ലാന്‍
കൊതിച്ചവയതിനെ
വിളിച്ചു നോക്കി.
അരികില്‍ വരെയെത്തി
ഇല പക്ഷേ രക്ഷപ്പെട്ട്
വീണ്ടുമൊഴുകി.
നദിയുടെ പന്ഥാവില്‍
അറ്റമെവിടെയെന്നറിയാതെ,
വന്‍ ചുഴികളുടെ
ഗര്‍ത്തം ഭയന്നും
ചെറിയവയിലറിയാതെ
മുങ്ങിയും പൊങ്ങിയും
തളിരില വീണ്ടും,മൌനിയായ്
നദീപ്രവാഹത്തിന്റെ
ഭാഗമായ്....

2 comments:

  1. ഭംഗിയായി എഴുതി.....ആശംസകള്‍....(ഇലകളില്‍ പുരുഷവര്‍ഗം ഇല്ലയോ..?)

    ReplyDelete