പക്ഷികള്‍
ആകാശത്തിനുള്ളതാണ്.
സ്വാതന്ത്ര്യം
അവയുടെ അവകാശവും.
കൂട്ടിലടക്കാതിരിക്കുക
ഒരിക്കലും. :(
------------------------
മനസ്സിന്റെ തടവറയില്‍
കൊട്ടിയടച്ച
നന്മയുടെ പറവകളെ,
പറത്തിവിടാം.
ആത്മ ഹര്ഷത്തിന്റെ
വിശാലാകാശത്തിലവ
നിറവോടെ ഉയരട്ടെ.
തിന്മയുടെ പക്ഷികള്‍,
ഉള്ളറകളില്‍
ചത്തൊടുങ്ങിക്കോട്ടെ,
പറക്കാനാവാതെ,
പരക്കാനാവാതെ.
:)
---------------------------
തെറ്റുകളുടെ
സ്വാതന്ത്ര്യക്കൂടുതലുകള്
മരിക്കുന്നിടത്താണ്
ശരിയായ സ്വാതന്ത്ര്യം
പിറക്കുന്നതും.
അത് നീതിയാകുന്നതും.
:)
---------------------------
സ്വാതന്ത്ര്യ ദിനാശംസകള്‍.... നല്ല സ്വാതന്ത്ര്യത്തെ മാനിക്കുന്നവര്‍ക്ക്... :)
തെറ്റുകളുടെ
ReplyDeleteസ്വാതന്ത്ര്യക്കൂടുതലുകള്
മരിക്കുന്നിടത്താണ്
ശരിയായ സ്വാതന്ത്ര്യം
പിറക്കുന്നതും.
അത് നീതിയാകുന്നതും.