9030009435
നല്ല രസോള്ള നമ്പര്‍ ആണെന്ന് കണ്ടു കോള്‍ എടുത്തത്.
മാടം ഞങ്ങ വൈഷ്ണവ് ജ്വല്ലറി എന്തോ കുന്തം ആയിട്ട് വിളിക്കുകയാണ്. മാടത്തിന്റെ നമ്പര്‍നു ഒരു പതിനായിരം രൂപയുടെ ആഭരണം സമ്മാനം അടിച്ചിട്ടുണ്ട്.. :O പതിനഞ്ചു പേരെ ആണത്രേ കേരളത്തില്‍ തിരഞ്ഞെടുത്തത്. ഒരു മൂന്നു ഗ്രാമിന്റെ കമ്മലും ഹൈദരാബാദ് പേള്‍ മാലയും.. :D . മാഡത്തിന്റെ അഡ്രസ്സു തന്നാല്‍ പോസ്റ്റ് മാന്‍ അവിടെ എത്തിക്കും. അഞ്ഞൂറ് രൂപ പോസ്റ്റ്‌മാന് കൊടുത്താല്‍ മതി.... :D ഇത്രേം പറഞ്ഞു നിര്‍ത്തി പെണ്ണുമ്പിള്ള..
അല്ലാഹ് സ്വര്‍ണ്ണം വെറുതെ തരാന്ന് പറഞ്ഞപ്പോ എല്ലാ തരുണികളെയും പോലെ എന്റെ മനസ്സിലും ലഡ്ഡു പൊട്ടി. ;)
അങ്ങനെ...
ഞാന്‍ പറഞ്ഞു എനിക്ക് വേണ്ട. not interested... :P
പെട്ടെന്നായിരുന്നു എല്ലാം..
"വേണ്ടെങ്കില്‍ എന്നാത്തിനാടീ നീ ഇത്ര നേരം കേട്ടോണ്ടിരുന്നത്..@#$%^&*&^%$ :D ഫോണ്‍ കട്ട്..
ഞാന്‍ :O എന്തുവാ സംഭവിച്ചെ എന്ന് ആലോചിച്ച് വണ്ടര്‍ അടിച്ചു നിന്ന്... :D
അപ്പം ഞാന്‍ പറഞ്ഞു വന്നത്.... നിങ്ങള്‍ക്കും ചെലപ്പോ പയിനായിരം രൂപയുടെ സ്വര്‍ണ്ണം കിട്ടിയേക്കാം... ;) അപ്പൊ എന്നെ ഓര്‍ക്കണം.. കണ്ണ് മഞ്ഞളിച്ചു പോകും മുന്പ്.. ചുമ്മാ ഒരു രസത്തിന്.. സ്വര്‍ണ്ണം ന്നു വച്ചാ എന്താ.. ഹോ.. ഹായ് ഹോയ് ഹൂയ്..
No comments:
Post a Comment