മുന്നറിയിപ്പില്ലാതെ പെയ്തൊരു
മഴയായിരുന്നു നീയെനിക്ക്.
കനലില്‍ ചവിട്ടി ഞാന്‍ നടക്കുമ്പോള്‍
കൂടെ നടന്നു നീ കുളിരു പാകിത്തന്നു .
വെയില്‍ വഴിയോരത്തു നീ
എന്നെ കാത്തു നിന്ന തണല്‍മരമായി.
പ്രതീക്ഷ വറ്റിയ എന്റെ മുറ്റത്ത്
പൊടുന്നനെ വന്ന വസന്തമായി നീ.
ഒക്കെയും ഒരു കിനാവ് മാത്രമെന്ന്‍
തിരിച്ചറിയുമ്പോള്‍ ഞാനിപ്പോഴും
ഈ വേനലില്‍ ഉരുകിത്തന്നെ നില്‍ക്കുന്നു.
No comments:
Post a Comment