Saturday, 29 January 2011

സ്തുതി




നിന്റെ കരവിരുതാല്‍
നീ തുന്നിയ നക്ഷത്രങ്ങള്‍
ആകാശപ്പട്ടുറുമാലിനു 
അലങ്കാരം ചാര്‍ത്തുന്നുണ്ട്
കണ്ണിനു കുളിര്‍മ്മയായി 
നീയോരുക്കിയ പട്ടുറുമാല്‍
നോവുന്ന മുറിവിന്മേല്‍ 
സ്നേഹത്തേന്‍ പുരട്ടുന്നവന്‍,
നന്മയുടെ വിരുന്നൂട്ടി ഞങ്ങളെ
നേരിന്റെ പാതയില്‍ നയിക്കുന്നവന്‍ 
ഏഴാനാമാകാശത്തിന്നു 
മേലെയിരുന്നരുളുന്നവന്‍
നിന്റെ കരകൌശല വേലകള്‍ 
അത്യുന്നതങ്ങളിലുന്നതമല്ലോ 
ആര്‍ക്കാണതിലൊരു ചെറു-
പിഴവിനെക്കാണിക്കാനൊക്കുക?

നീ തന്നൊരു ലോകത്തില്‍,
അത്ഭുതങ്ങളുടെ കാഴ്ചകളില്‍
നിന്റെ കഴിവിനെയോര്‍ക്കുമ്പോള്‍  
സ്തുതിക്കാതിരിക്കുവതെങ്ങനെ?
പാതിരാവിന്റെ പാതിയില്‍ 
നിന്നെ വണങ്ങി കണ്ണുനീരോഴുക്കാന്‍
നിന്റെ ഔന്നത്യമോതി സ്തുതിച്ചേറാന്‍ 
ഇനിയും എകുമോ,
ഈ ജന്മത്തിലോരുപാട് 
നമയുടെ വഴി വിളക്കുകള്‍,
നിന്റെ മഹത്വത്തിന്റെ കയ്യൊപ്പുകള്‍.....
  

3 comments:

  1. ദൈവം എത്ര മഹാന്‍.............
    എന്നിട്ടും ഈ നിയാമിത ചലനവ്യൂഹത്തെ 'യാദ്ര്ശ്ചികത' യില്‍ ഒതുക്കാന്‍ ചിലര്‍ക്കെന്തേ ഇത്ര വ്യഗ്രത............

    ReplyDelete
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  3. നൈസ്.....

    അല്ലാഹു സ്‌തുതിക്കപ്പെട്ടുന്നവൻ

    അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete