ഒരിത്തിരി ജീവന്‍ ബാക്കി വെച്ചോണ്ട്
വെറുതെ വിടരുതാരെയും.
ഒറ്റക്കുത്തിന് കൊന്നേക്കണം,
ചോര വാര്‍ന്നു ജീവിക്കാന്‍ വിടരുത്.
ഹൃദയത്തിലേറ്റ മുറിവിനെ
കണ്ണുനീരാവാനും സമ്മതിക്കരുത്.
ചോര വാര്‍ന്നു കൊണ്ടിരിക്കും,
കണ്ണീര്‍ പെയ്തു കൊണ്ടേയിരിക്കും.
ഒടുവില്‍ അത് വറ്റിത്തീര്‍ന്ന്‍,
ജീവശ്വാസം നിലക്കും വരെ.
ഒറ്റക്കുത്തിന് കൊന്നേക്കണം,
അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചാലും,
നിങ്ങളുടെ പാപം മരിക്കില്ല.
പശ്ചാത്താപങ്ങള്‍ വിലപ്പോവില്ല!
------------------------------