Tuesday, 28 May 2013

പഴി


മിണ്ടിയാലും പിഴ 
മിണ്ടിയില്ലെങ്കിലും പിഴ, 
മിണ്ടാനോരുപാട് കരുതിയിട്ടും 
കഴിയാതെ പോയാലും പിഴ. 
ചിന്തിച്ചാല്‍ പിഴ 
ചിന്തകളെ വിലക്കിയാലും പിഴ 
പെരുത്തു വരുന്ന ചിന്തകളെ 
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാല്‍ പിഴ 
പിഴകളൊക്കെ ചുമത്തപെട്ടിട്ടും 
തള്ളിക്കളഞ്ഞു മുന്നോട്ടാഞ്ഞാലും പിഴ!

കുരുതി

പൊരിച്ചു തിന്നാം
വേണമെങ്കില്‍ ഒറ്റയടിക്ക്
കണ്ണാടിക്കൂട്ടിലിട്ടു
സ്വാതന്ത്ര്യം നിഷേധിച്ചു
ഇഞ്ചിഞ്ചായും കൊല്ലാം
കശാപ്പുകാരന്റെ
ഇഷ്ടം പോലെ....

Saturday, 25 May 2013

ഒരു പഴങ്കഥ




കാറ്റും മഴക്കോളുമുണ്ട്
വലിയൊരു കൊടുങ്കാറ്റിതാ
ഇപ്പോഴിങ്ങെത്തും,
കനത്ത മഴയും തുടങ്ങും
കരിയിലക്കും മണ്ണാങ്കട്ടക്കും  
ഒന്നിക്കുവാനാവില്ലെന്ന്‍;
കരിയിലയാ നശിച്ച
കൊടുങ്കാറ്റിനൊപ്പം പോകും,
മനസ്സില്ലാ മനസ്സോടെ.
മണ്ണിന്റെ കട്ടയാകട്ടെ,
മഴയില്‍ നനഞ്ഞ്,
കുതിര്‍ന്ന്‍ പൊടിഞ്ഞു
മണ്ണിലേക്ക് മടങ്ങും .
പ്രണയത്തിന്റെ ചാറ്റല്‍ മഴ
പെരുമഴയായി മാറുമ്പോഴാണ്
ഇത്രയൊക്കെയും സംഭവിക്കുന്നത്!...

‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’




Thursday, 18 April 2013

പൊതു താല്‍പര്യം


വരമ്പില്‍ നിന്നിറങ്ങിനടന്നാല്‍
കാലില്‍ ചെളി പുരളുമെന്നു
കണ്ടു നില്‍ക്കുന്നോര്‍ പറയും
അപ്പുറവുമിപ്പുറവുമുള്ള
ചെളി മാത്രമല്ലേ അവര്‍ കാണുള്ളൂ!
ചെരുപ്പിട്ട് നടക്കുന്നതു വെറുതെയാണോ
‘അഴുക്കൊ’രല്‍പം പോലും
പുരളാതിരിക്കാനല്ലേ,
അല്ലെങ്കിലും , പണ്ട് തൊട്ടേ
നിറവും ഗന്ധവും കൊള്ളില്ലെങ്കില്‍
വളക്കൂറുള്ള മണ്ണിനെ
വെറും ചെളിയെന്നു വിളിക്കും
നമ്മളൊക്കെക്കൂടി.....

Thursday, 28 March 2013

ദിനരാത്രം



വെള്ളത്തിനൊപ്പം കണ്ണുനീരും
ഒഴുകിത്തീരട്ടെന്നു കരുതി
കുളിമുറിയില്‍
അനങ്ങാതെ നില്‍ക്കും
ഏറെ നേരം.
നാടിന്‍റെയോര്‍മ്മകളും 
നേരം തെറ്റിയെത്തുന്ന 
മേനിച്ചൂടും 
കൂടെയൊലിച്ചിറങ്ങിക്കോളും.
എല്ലാം കൂടി ചേര്‍ന്നിട്ട്
ആ ദ്വാരത്തിനുള്ളില്‍
പോയ്‌ മറയും.
സങ്കടക്കടലിനെ 
മുഴുവനായൊഴുക്കിവിടാന്‍ 
ഹൃദയത്തിലതുപോലൊരു
ഓവില്ലെങ്കിലും 
പരിതപിക്കാന്‍ നില്‍ക്കാതെ 
തണുത്ത ദേഹം
മനസ്സിനെയും കൊണ്ട് 
പുറത്തിറങ്ങും.
പിന്നെ പരിഷ്കാരം 
വാരിത്തേച്ചു പുറപ്പെടുമ്പോള്‍
വറ്റിത്തീരാത്ത ഗൃഹാതുരതയെ
അകത്തു മറന്നു വെക്കും.
മറക്കുന്നതോ അതോ
മനപ്പൂര്‍വ്വമോ!
ആവശ്യമെങ്കില്‍
പരതിയെടുക്കാമെന്നു
തലച്ചോറു പറയും മനസ്സിനോട്.
അവിടെത്തുടങ്ങുന്ന 
പ്രവാസ-ദിനം,
ഉറക്കിനെ പുണരുവാന്‍ 
കൊതിച്ചെത്തുമ്പോള്‍
നിദ്രാവിഹീനമായൊടുങ്ങും ദിനം...




Saturday, 9 March 2013

കലണ്ടര്‍



ദിവസങ്ങളുടെയും
അക്കങ്ങളുടെയും
മാസങ്ങളുടെയും
പേര് കൊടുത്ത്
ഓര്‍മ്മകളെ
മനസ്സില്‍ കുറിച്ചു
തുടങ്ങിയപ്പോളാണ്
കലണ്ടറിനെ ശ്രദ്ധിച്ചത്.
ആലോചിച്ചപ്പോള്‍
ഒടുവിലിങ്ങനെ തോന്നി,
ജീവിതവുമൊരു കലണ്ടറെന്ന്.
കറുപ്പും ചുവപ്പും
നിറങ്ങള്‍ മാത്രമേയുള്ളൂ
ഹൃദയത്തില്‍ കുറിച്ചു വയ്ക്കുന്ന
അക്ഷരങ്ങള്‍ക്കും.
നഷ്ടങ്ങളുടെ കറുത്ത ദിനങ്ങള്‍,
ഒരിറ്റു സന്തോഷവും
ചിലപ്പോള്‍ വേദനയുമാകുന്ന
ചുവപ്പ് ദിനങ്ങള്‍.
അക്കങ്ങളെണ്ണിയെണ്ണി
മാസങ്ങളെ മറിച്ചിട്ട്‌
നമ്മളെക്കാള്‍ മുന്‍പേ
കാലം സഞ്ചരിക്കുമ്പോള്‍
തിരിഞ്ഞു നോക്കാന്‍
കെല്‍പില്ലാതെ കൂടെയോടും.
നിസ്സംഗതയോടെ നോക്കും
പിറകിലേക്കല്ല, മുന്നോട്ട്.
അപ്പോളും നൊമ്പരത്തോടെ
മനസ്സ് പിറുപിറുക്കും,
'അക്കങ്ങളെ മാത്രമല്ലേ
പിറകില്‍ തള്ളാന്‍ കഴിയൂ.
ഓര്‍മ്മകളെയല്ലല്ലോ'!

കല്ലേറ്




അര്‍ഹതയില്ലാത്തതിനാലാണ്
ഞാനെന്റെ ചൂണ്ടു വിരല്‍
ഉയര്‍ത്താത്തത്,
ആര്‍ക്കു നേരെയും
ചൂണ്ടാന്‍ മുതിരാത്തത്.
ചോദ്യം ചെയ്യപ്പെടേണ്ടവര്‍
ഒരുപാടുണ്ട് നിങ്ങളില്‍,
എന്നിട്ടും ഒറ്റപ്പെടുന്നതും
ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
മിണ്ടാതിരിക്കേണ്ടതും
ഈ ഞാന്‍...

Sunday, 17 February 2013

തിരനോട്ടം

ഉരുവപ്പെടലുകള്‍ക്കിടയില്‍
മടിയുടെ പേരില്‍ നാം
കുറിച്ചു വക്കാതെ പോയ
വരികളെത്ര,
മറവിയുടെ കിടങ്ങിലേക്ക്
വീണുപോയ കവിതകളെത്ര,
അടര്‍ന്നുപോയ ചിന്തകളെത്ര,
കണക്കു കൂട്ടലുകളുടെ 
ആകാശത്തൂന്ന്‍
മാറ്റി വെക്കലുകളാല്‍ 
മാഞ്ഞു പോയ സ്വപ്നങ്ങളെത്ര...




Friday, 8 February 2013

യാഥാര്‍ത്ഥ്യം


കാണരുതാത്തതിനെ
കൌതുകത്തിന്റെ പേരില്‍
കണ്ടു തുടങ്ങും വെറുതെ.
കണ്ടു കണ്ടു പോകുമ്പോള്‍
കാണുന്നവയിലൊക്കെയുമാ
കാഴ്ച മാത്രം തേടുമവന്‍.
കണ്ടതിലൊക്കെയുള്ളവ
കടും സത്യങ്ങളെന്നു ധരിക്കും.
കാരുണ്യമൊഴിഞ്ഞു പോകും
കണ്ണുകളില്‍ നിന്നും,പിന്നവിടെ
കാമമുറഞ്ഞു തുള്ളും.
കാവലാകേണ്ടിടത്തു പോലും
കഴുകന്‍നോട്ടം മാത്രമെറിയും.
കൈപിടിച്ചു കൊണ്ട് വന്നവളെയുമാ
കണ്ണാലെ നോക്കുമ്പോളവള്‍ക്കും
കറുത്ത ഹൃദയമെന്ന് സംശയിക്കും.
കരിപിടിച്ചു പോകും ഭാവി,
കഥയില്ലാത്തവനായ് മാറും.
കരയാന്‍ പോലുമാകാതെ
കറുപ്പില്‍ സ്വയം അടങ്ങിത്തീരും..
.......................................................................................

 യഥാര്‍തത്തില്‍ ‘യാഥാര്‍ത്ഥ്യം’ എന്ന ഈ കവിത അശ്ലീലതകള്‍ കാണുന്നവര്‍, അതിന്നു അടിപ്പെട്ടു പോയാലുണ്ടാകുന്ന ഭവിശ്യത്തുക്കളെ കുറിച്ച ഒരു കവിതയാണ്. ചിത്രങ്ങളും, വീഡിയോകളും, സാഹിത്യങ്ങളുമൊക്കെയായി നമുക്ക് ചുറ്റും നിറഞ്ഞു നില്‍ക്കുന്ന ഒരു ലോകമുണ്ട്. ശ്ലീലമല്ലാത്തതിന്റെ ലോകം.
കൌമാരത്തിന്റെ പിടപ്പില്‍ കൌതുകത്തിന്റെ പേരിലാകും ഒരാള്‍ അതിനെ കണ്ടു തുടങ്ങുക. പക്ഷെ കാലം കടന്നു പോകുമ്പോള്‍ അയാളതിന്റെ അടിമയായി മാറും. ഭര്‍ത്താവിനെ ഒരു വാതിലിലൂടെ യാത്രയയച്ചു മറുവാതില്‍ ജാരന് വേണ്ടി തുറന്നിടുന്ന, ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്തതിനെ ജാരനില്‍ തേടുന്ന സ്ത്രീയെ പ്രേക്ഷകന്‍ നന്നായി ആസ്വദിക്കും. അല്ലങ്കില്‍ ഇത്തരം വീഡിയോ/ചിത്ര/സാഹിത്യങ്ങളില്‍ ആളുകള്‍ ഏറ്റവും അധികം ആസ്വദിക്കുന്നത് അവിഹിത ബന്ധങ്ങളിലെ കാര്യങ്ങളായിരിക്കും. കാഴ്ചക്കാര്‍ അതിനെ യാഥാര്‍ത്ഥ്യമായി കരുതി വെക്കും. അന്യന്റെ ഭാര്യയെ മറ്റൊരുത്തന്റെ കൂടെ കാണുകയോ കേള്‍ക്കുമ്പോളോ ഉണ്ടാകുന്ന സുഖം അവര്‍ നന്നായി ആസ്വദിക്കും. രക്ത ബന്ധങ്ങളില്‍ പോലും ശരിയല്ലാത്ത ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കും. അമ്മയിലും പെങ്ങളിലും കുടുംബത്തിലെ ഓരോ പെണ്ണിലും അവന്‍ അതിനെ തേടും.
ചിലപ്പോള്‍ മനസ്സില്‍ മാത്രം ഭയം കൊണ്ട് മൂടി വെക്കുന്ന ഈ വികാരങ്ങള്‍ തരം കിട്ടിയാല്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അത് സുഹൃത്തിനോടായാലും സഹോദരിയോടായാലും പ്രണയിനിയോടായാലും അത് തിരിച്ചറിയാന്‍ ആകാത്ത വിധം കണ്ണുകളില്‍ കാമത്തിന്റെ മറ വീണിരിക്കും. മറ്റു വികാരങ്ങളൊക്കെ മനസ്സില്‍ നിന്നും ഒലിച്ചു പോയി ത്തുടങ്ങും.
വിവാഹിതരാകുന്ന സുഹൃത്തുകളുടെ ഭാര്യമാരും അങ്ങനെയൊക്കെയാണെന്ന് കരുതി വെക്കും. അവരെപ്പറ്റി കഥകളുണ്ടാക്കും.
കാനുന്നവയെ ഒക്കെ മനസ്സില്‍ പുനര്‍ജനിപ്പിച്ചു സ്വയം സുഖം തേടുമ്പോള്‍ പതിയെ പതിയെ മാനസിക പ്രശ്നങ്ങള്‍ , പിരിമുറുക്കങ്ങള്‍ ഉണ്ടായിത്തുടങ്ങും. പക്ഷെ അവനതു അറിയാതെ പോകും.
പിന്നെ വിവാഹം കഴിക്കും. സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം മുന്നില്‍ കണ്ടു ജീവിതം ആരംഭിക്കും. പങ്കാളിയെ സ്നേഹം കൊണ്ട് മൂടും. അവളുമായുള്ള നിമിഷങ്ങളില്‍ ‘ആ’ അറിവുകളെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അവളും അവനില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങും. പക്ഷെ കാലം കടന്നു പോകുമ്പോള്‍, സ്വകാര്യതകളിലെ അവളുടെ പെരുമാറ്റങ്ങള്‍, ചിരികള്‍, അശ്ലീലസിനിമാകളിലെ നായികമാരുടെതിനു സാമ്യമുണ്ടെന്ന് അവന്‍ ധരിക്കും. അവള്‍ പുറത്തിറങ്ങുമ്പോള്‍, ആളുകളോട് സംസാരിക്കുമ്പോള്‍, അവരോട് നിഷ്കളങ്കമായി പുഞ്ചിരിക്കുമ്പോള്‍ പോലും അതില്‍ തെറ്റായി പലതുമുണ്ടെന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങും. അന്യന്റെ ഭാര്യയുടെ കിടപ്പുമുറി രംഗങ്ങള്‍ ആവോളം ആസ്വദിച്ചവന് ഒരിക്കലും സ്വന്തം വിവാഹ ബന്ധത്തില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ സാധിക്കില്ല. അവന്‍ ഭാര്യയെ വെറുക്കാന്‍ തുടങ്ങും. പെട്ടെന്നൊരു ദിവസം അവനവളെ വേണ്ടെന്നു വെക്കും. ബന്ധമുപേക്ഷിക്കും.
വീണ്ടും പരീക്ഷങ്ങങ്ങള്‍. പക്ഷെ വിജയിക്കുകയില്ല. ഒരിക്കലും ജീവിതത്തില്‍ അവനു ചെറു വിജയം പോലും കൈമുതലാക്കാന്‍ കഴിയുകയില്ല. ഭാവി ഇരുട്ടിലായിപ്പോകും. മാനസിക പിരി മുരുക്കങ്ങള്‍ വനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കും. അപ്പോളും ഒരു ആസ്വാസമെന്നു കരുതി അവന്‍ ആ അനാവശ്യങ്ങളെ പുണര്‍ന്നു കഴിയും.ഒഴിവാക്കാനാകാത്ത വിധം, ഒരു നീരാളി കണക്കെ അതവനെ പൊതിഞ്ഞു വെക്കും. രക്ഷപ്പെടാനാവില്ല.
ഇതൊക്കെ എന്റെ ഭാവനകലാനെന്നു വായിക്കുന്നയാള്‍ക്ക്‌ തോന്നിയേക്കാം. ആയിരിക്കാം. പക്ഷെ ചില ഭാവനകള്‍ സത്യമായ് പുലരുന്നവയാനെന്നു ഞാന്‍ മനസ്സിലാക്കുന്നു.
പിന്നെ സ്ത്രീകളുടെ സംശയ രോഗം. ഞാനത് സിനിമകളില്‍ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോളും ഭര്‍ത്താവ് പരസ്ത്രീകളെ തേടുന്നവരായി കണ്ടിട്ടുണ്ട്. സംശയം ഒരു മാരകമായ മാനസിക രോഗമാണ്. ജീവിതം തകര്‍ക്കുന്ന ഒന്ന്. സ്ത്രീകള്‍ സംശയിച്ചാലും അവര്‍ ഒരിക്കലും വഴക്കിടുന്നതിലോ, പിണങ്ങി നടക്കുന്നതിലോ അധികമായി ഒന്നും ചെയ്യില്ല. പക്ഷെ പുരുഷന്‍ സംശയിച്ചാല്‍ ഒന്ന്, രണ്ടു, മൂന്നു, കഴിഞ്ഞു..എല്ലാം ശിഥിലം. ഇത്രയൊക്കെ തുറന്നെഴുതാനുള്ള ധൈര്യം എനിക്ക് ഇപ്പോളും ഇല്ല എങ്കിലും, എന്റെ എഴുത്തിനെ സദാചാരക്കാര്‍ വളഞ്ഞിട്ട് വെട്ടുമെന്ന് അറിയുമെങ്കിലും ഇത്രേം പറയണം എന്നുണ്ടായിരുന്നു. 

Sunday, 3 February 2013

വൈജാത്യം



പെണ്ണക്ഷരങ്ങളിലെ ശൌര്യം
വായനകാരന് കൌതുകം
അഭിനന്ദനത്തിനു പാത്രവും.
പെണ്ണിന്റെ ജീവിതത്തിലെ
കരളുറപ്പുള്ള ശൂരത്വം,
ആണിന്റെ കണ്ണുകള്‍ക്ക്‌
ഹുങ്കിന്റെ ലക്ഷണം
ചിത്തഭ്രമത്തിന്റെ ഭാഗം.
വിചിത്രം ലോക ചിത്രം....

Friday, 25 January 2013

കാലം


വാലിട്ടു കണ്ണെഴുതി
ഈറന്‍ മുടി പിന്നിയിട്ടു
പുസ്തകം മാറോടടക്കി
ഇന്നാരും പോകാറില്ലാ
വളപ്പില്‍
നിറമുള്ള ദാവണികളും
വിടരുന്ന പുഞ്ചിരികളും
ക്യാംപസിനും വെറുപ്പാണ്.
പകരം,
ഇത്തിരിപ്പോന്ന തുകല്‍സഞ്ചിയില്‍
ഒത്തിരി നിറച്ച ജലം പോലെ
തുളുമ്പുന്ന മേനിയും
വിളമ്പുന്ന നുണകളും
ചുവപ്പിച്ച ചുണ്ടുകളും
ഉരുമ്മുന്ന കൈകളും
വളപ്പുകളില്‍ കാണായി
കാതില്‍ തൂങ്ങാന്‍
പിസാ ഗോപുരങ്ങളും
വളയങ്ങളും പലതും
കാതിനുള്ളിലമരുന്നതോ
ത്രസിപ്പിക്കുന്ന സംഗീതവും
പഴമയെ,തെളിമയെ
ചവിട്ടിയരക്കാന്‍ പാകത്തില്‍
കൂര്‍മ്മയുള്ള പാദുകങ്ങള്‍
ചവിട്ടിയമര്‍ത്തി
കടന്നു പോകുന്നത്
നന്മയെ മാത്രം,
അതില്‍ വിരിയുന്ന പൂക്കളെയും...  


Sunday, 20 January 2013

Pearl.



He will say at the beginning
‘Oh! Dear, you are unique.
Like a pearl in the shell shining,
A rare, polished agate,
You are different, my dearest.
You are the only one
Who easily roosted
Into my heart for the first time’.
Slowly, very slowly
He will sprawl into you,
And flow through your nerves.
Then he starts to change you
You will be melted into him.
After you have become nothing,
You have lost all your uniqueness
He will shout at you,
‘Hey, foolish girl, get lost!
Worthless, Good for nothing.
You have ruined all my time’
So dear matchless pearl,
Polished agate,
This love game is not for you
You must not fall in love.
Love is forbidden for girls like you
Who is different, special and unique!
That is the world order,
The lesson many have learned..  


Sunday, 13 January 2013

മെഴുക് സ്വപ്‌നങ്ങള്‍

ഉരുകിയുരുകി
ഉറഞ്ഞു കൂടുമെങ്കിലും 
ഒരിക്കലും
ഉയിര് കൈവെടിയില്ല
സ്വപ്‌നങ്ങള്‍..
കാലം പാടുപെട്ട്
കോലം മാറ്റുമായിരിക്കും
എങ്കിലും വീണ്ടുമവ 
ഉയിര്‍ത്തെഴുന്നേല്‍ക്കും

Wednesday, 9 January 2013

ലജ്ജ




ചീന്തപ്പെട്ട ഉടയാടകളിലെ
ഓരോരോ നൂലിഴയും
ആര്ത്തലച്ചൊന്ന് കരയുവാനായ്
കുറേയേറെ പരിശ്രമിച്ചിട്ടുണ്ടാ­കാം
പരസ്പരം അകലാതിരിക്കാന്,
നൂലിഴ ബന്ധം മുറിയാതിരിക്കാന്
നിശ്ശബ്ദമായ് പ്രാര്ഥിച്ചിരിക്കാം.. 
ചോര പുരളാതെ രക്ഷപ്പെട്ടോടിയ
തുണിക്കഷ്ണങ്ങളെയൊക്കെയും
അവശേഷിപ്പുകള് ശപിച്ചിട്ടുണ്ടാകും.
വേദനിക്കുന്ന മേനിയെ
പൊതിയാന് ശ്രമിക്കുന്നതിനിടയില്
അകത്തിരുന്ന് വേവുന്ന
പാവം ഹൃദയത്തെ ആശ്വസിപ്പിക്കാന്
വൃഥാ കൊതിച്ചും കാണാം.
നിയമപുസ്തകത്തിലെ അക്ഷരങ്ങള്
മങ്ങിപ്പോയതിനാലാവും 
നാമതൊക്കെയും അറിയാതെയും പോയി.



Wednesday, 2 January 2013

തണുപ്പ്

പലതരം തണുപ്പുകളുണ്ട്.
പുതപ്പിനുള്ളില്‍
ചുരുണ്ട് കൂടുമ്പോള്‍
കൂടെ ചേര്‍ന്ന് കിടക്കുന്ന
സുഖകരമായ ഇളം തണുപ്പ്‌......
ഉരുണ്ട് നീങ്ങുന്ന യാത്രകളില്‍
എതിരെ പാഞ്ഞെത്തുന്ന
കരുത്തനായ
കുറുമ്പന്‍ കാറ്റിന്റെ തണുപ്പ്.
ചില പുലര്‍ കാലങ്ങളിലെ
തണുപ്പുണ്ടല്ലോ,
അസ്ഥി തുളച്ചു കയറുന്ന
വില്ലന്‍ തണുപ്പ്.
ചൂട് പിടിച്ചു,
കത്തിപ്പടരാനൊരുങ്ങുന്ന
പ്രതിഷേധത്തിനെ
അടിച്ചമര്‍ത്താന്‍ കൊതിക്കുന്ന
വിഡ്ഢി തണുപ്പ്,
പേടിക്കരുതതിനെ,
ഭരണകൂടത്തിന്റെ
തണുപ്പന്‍ നോട്ടങ്ങളെയും
മരവിച്ചു പോകുവാനുള്ളതല്ല
മാറ്റം കൊതിക്കുന്ന
വിപ്ലവച്ചൂട്.....








Friday, 21 December 2012

ശ്രമം





നീറുന്നെന്‍ നൊമ്പരങ്ങളെ 
നോവുള്ളൊരു പുഞ്ചിരിയാലെ 
മറച്ചു പിടിക്കുവാന്‍ 
ശ്രമിക്കുമ്പോഴോക്കെയും 
അവയെന്നെ പൊരുതി തോല്പിക്കും.
ആ വേദനകളൊക്കെയും 
ഒരിത്തിരി വെള്ളത്തുള്ളികളായ്
കണ്ണുകളില്‍ നിന്ന് പുറത്തു ചാടും. 
അവയെന്നെ പരിഹസിക്കുകയാണ് 
എന്റെ പൊരുതലിനെ, 
എന്റെ പരാജയത്തെ.
എങ്കിലും തുടരാതിരിക്കില്ല ഞാന്‍,
എന്‍റെയുള്ളു പേറുന്ന 
ദുഃഖത്തിന്നഹന്തയെ 
പുഞ്ചിരി മുഖത്തോടെ കീഴടക്കാന്‍.,
മൂകമായ്‌ വിലപിക്കുന്നൊരു 
ഹൃദയത്തെയാണ്‌ 
അത് പിറകില്‍ മറച്ചു വക്കുന്നതെന്കിലും..

Tuesday, 18 December 2012

വഴി




അവന്നടക്കുന്ന വഴി മുഴുവന്സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.ഇരു വശത്തും നിരന്നു നില്ക്കുന്ന മരങ്ങളില്നിന്നും കൊഴിഞ്ഞു വീണ ഇലകള്മരച്ചില്ലകള്ക്കിടയിലൂടെ കടന്നു വരുന്ന പൊന്വെളിച്ചത്തില്ഭംഗിയുള്ളൊരു പരവതാനി പോലെ വഴിയെ അലങ്കരിക്കുന്നു.
ഇടക്കൊക്കെ മാത്രമേ ക്യാമ്പസിന്റെ മനോഹാരിത നുകരുവാന്കഴിയാറുള്ളൂ, എങ്കിലും അവന്റെ മനസ്സിനെ ഒരുപാട് ആകര്ഷിച്ചിരുന്നു ദൃശ്യങ്ങളെല്ലാം.

ശരത്കാലമായത് കൊണ്ടാവണം ഇത്രയേറെ ഇലകള്‍.അവിടവിടെ ചെറിയ കാട്ടു ചെടികള്‍, അവയില്ഇനിയും കൊഴിയാത്ത ചെറു പൂക്കള്‍. ഇത്രയേറെ ഭംഗിയുള്ളതു കൊണ്ടാവണം കലാലയത്തിന്റെ പ്രണയ മിഥുനങ്ങളെല്ലാം സല്ലാപത്തിനായി സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നത്.
അങ്ങനെയൊക്കെ ആലോചിച്ചു കൊണ്ട് വിനു കൂടെ നടക്കുന്ന സുഹൃത്തുക്കളെ നോക്കി. അവന്മാരെല്ലാം വലിയ വര്ത്തമാനത്തില്‍.ചെറിയൊരു പുഞ്ചിരിയോടെ അവനും അവരുടെ കൂടെ നടന്നു.നടക്കുന്നതിനിടയില്തന്നെ പല പ്രണയ ജോഡികളെയും അവര്കണ്ടിരുന്നു.കൂട്ടുകാര്പലരും പല കമന്റുകളും പാസ്സാക്കുന്നുണ്ടായിരുന്നു. അവന്അതെല്ലാം കേട്ട് നിശബ്ദനായി നടന്നതെ ഉള്ളൂ.

നടത്തത്തിനിടയില്വിനുവിന്റെ കണ്ണുകള്ഒരിടത്തുടക്കി.അവന്ഒരു നിമിഷത്തേക്ക് അവിടെത്തന്നെ നിന്നു.അത് ശ്രദ്ധിച്ച അഫ്സല്അവന്റെ അടുത്തേക്ക്ചെന്നു.വിനു നോക്കി നില്ക്കുന്നിടത്തെക്ക് കണ്ണ് പായിച്ചു.
, ഹരിത!” അഫ്സലിന്റെ ശബ്ദം കേട്ട് വിനു അവന്റെ മുഖത്തേക്ക് നോക്കി
അഫ്സല്പറഞ്ഞു. “എടാ വിനു, എനിക്ക് മനസ്സിലായി നീ എന്താ ഇത്ര സൂക്ഷിച്ചു നോക്കുന്നതെന്ന്..”
വിനു ഒന്നും മിണ്ടിയില്ല.
ലാസ്റ്റു നീ ഇവളെ കണ്ടപ്പോള്ഇവള് തേഡ് ഇയര്മാത്സിലെ ഒരു ചെക്കന്റെ കൂടെ ആയിരുന്നില്ലേ?.. ഇപ്പോള്ഇതാ വേറൊരുത്തന്റെ കൂടെ എന്നല്ലേ ആലോചിക്കുന്നത്?”. അഫ്സലിന്റെ ചോദ്യം കേട്ട് സെബിന്അവരുടെ അടുത്തേക്ക്വന്നു. അവന്വിനുവിന്റെ പുറത്തു തട്ടിയിട്ടു പറഞ്ഞുഎടാ ഇതൊക്കെ അറിയണമെന്കിലെ ഇടയ്ക്കിടയ്ക്ക് നീ കോളേജില്വരണം..” അത് പറഞ്ഞു അവരെല്ലാം കൂടി പൊട്ടിച്ചിരിച്ചു. വിനു നിശബ്ദനായി നിന്ന് കേട്ടതെ ഉള്ളൂ. അത് കണ്ട അഫ്സലിന് സങ്കടമായി. അവന്പറഞ്ഞു.
എടാ, ഞങ്ങള്ക്കറിയാം.. നീ ജോലി ചെയ്തു പൈസ ഉണ്ടാക്കിയാ പഠിക്കാന്വരുന്നതെന്ന്. ഞങ്ങള്ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ..”
വിനു അത് കേട്ട് സാരമില്ലെന്ന അര്ത്ഥത്തില്ചെറിയൊരു ചിരിയോടെ സെബിന്റെ തോളത്തു ഒരു ചെറിയ ഇടി കൊടുത്തു. താനറിയാത്ത ഏതോ സീനിയറിന്റെ തോളത്തു ചാരി കിടക്കുന്ന ഹരിതയെ ഒന്ന് കൂടി നോക്കിയിട്ട് വിനു കൂട്ടുകാരോടൊപ്പം നടത്തം തുടര്ന്നു...
വിനുവിനു സാമ്പത്തികം വളരെ കുറവാണ്. അച്ഛന്മരിച്ചു പോയിരുന്നു നേരത്തെ തന്നെ. അവന്തന്നെ ജോലി ചെയ്തിട്ടാണ് വീട്ടു ചിലവും പഠന ചിലവും കണ്ടെത്തുന്നത്‌. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളില്ക്ലാസില്വരാന്പറ്റാറില്ല. പക്ഷെ അക്കാര്യം പറഞ്ഞു അവര്കളിയാക്കുമ്പോള്അവനു സങ്കടമൊന്നും തോന്നിയിരുന്നില്ല. അവന്റെ സങ്കടം മറ്റൊന്നായിരുന്നു.....

കോളേജില്ചേര്ന്ന ദിവസം തന്നെ വല്ലാത്തൊരു ആകര്ഷണം തോന്നിയിരുന്നു ഹരിതയോട്. അതൊരു പ്രേമമോന്നുമായിരുന്നില്ല. നല്ലവണ്ണം പഠിക്കുന്ന പെണ്കുട്ടി. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവള്‍. എന്തുകൊണ്ടോ വിനുവിന്റെ മനസ്സില്ഇടം പിടിച്ചു അവള്‍. അപ്പോള്തന്നെ ഒരു പ്രണയമുണ്ടായിരുന്നു അവള്ക്ക്. അവര്തമ്മിലെ കഥകള്അന്നെ കോളേജില്പാട്ടായിരുന്നു. അതൊന്നും അവളോടുള്ള തന്റെ ഇഷ്ടത്തെ കുറച്ചില്ല എന്ന് വിനു ഓര്ത്തു. കുറച്ചു നാള്കഴിഞ്ഞപ്പോള്അറിഞ്ഞു അവള് പയ്യനില്നിന്ന് അകന്നെന്നും വേറൊരു പയ്യനുമായി അടുപ്പത്തിലായെന്നും. കാണാന്പാടില്ലാത്ത പലയിടങ്ങളിലും ഒറ്റക്കു അവരെ കണ്ടെന്നു വിനു കൂട്ടുകാര്പറഞ്ഞറിഞ്ഞു. തന്റെ ആരുമല്ലായിരുന്നു ഹരിത. എന്നിട്ടും അവന്റെ ഉള്ളു നൊന്തു. ക്ലാസിലെ പെണ്കുട്ടികള്നടത്തിയ അന്വേഷണ പരമ്പരകളിലൂടെ വേറെയും കാമുകന്മാര്അവള്ക്കുള്ളതായി കോളേജിലും പാട്ടായി.
വിനുവിന് വെറുക്കാന്കഴിയുന്നുണ്ടായിരുന്നില്ല അവളെ. അവളെപ്പറ്റി അവന്കുറെ ആലോചിച്ചു, അന്വേഷിച്ചു. വീട്ടില്അവള്ക്കു പ്രശ്നങ്ങള്ഒന്നുമില്ല. സ്നേഹം കിട്ടാതിരിക്കുവാന്യാതൊരു സാധ്യതയുമില്ല. എന്നിട്ടും എന്തുകൊണ്ട് അവളിങ്ങനെ എന്ന ചോദ്യം അവനെ വല്ലാതെ വീര്പ്പു മുട്ടിക്കുമായിരുന്നു...

ഇന്നിതാ വേറൊരുത്തന്റെ കൂടെ ഹരിത. വിനു അത്ഭുതപ്പെട്ടു. എന്തിനു ഞാന്ഇങ്ങനെ വേവലാതിപ്പെടുന്നു? ആരുമല്ലാത്ത ഒരുവളെപ്പറ്റി.. അവനു സ്വന്തത്തോട് തന്നെ പുച്ഛം തോന്നി.
ടാ.. ഇനിയത്തെ അവറില്ക്ലാസ് ഉണ്ട്, ചുമ്മാ കേറിയെക്കാം.. പുതിയ മിസ്സ്ആണ്.. കാണാന്കുഴപ്പമൊന്നുമില്ല...!!” സെബിന്റെ സംസാരം വിനുവിനെ ചിന്തയില്നിന്നുണര്ത്തി. അവന്റെ തമാശ കേട്ട് എല്ലാവരും ചിരിച്ചു...
...............................................................................................................................



ഡിഗ്രിയോന്നും ഉണ്ടായിട്ടു ഒരു കാര്യവുമില്ല. ജോലി ഒരു ഭാഗ്യമാ. ചിലരെ മാത്രേ അത് കടാക്ഷിക്കുള്ളൂ..” ഡ്രൈവര്സലീമിക്ക പറഞ്ഞത് കേട്ട് വിനുവും തലകുലുക്കി.
ശരിയാ.. ഞാന്എത്ര അലഞ്ഞു.. പഠിച്ചാലെങ്കിലും നല്ലൊരു ജോലി കിട്ടുമെന്ന് കരുതിയാ കഷ്ടപ്പെട്ട് ഡിഗ്രിയെടുത്തത്. എന്നിട്ടിപ്പോ നാലഞ്ചു വര്ഷമായി.” അവന്പറഞ്ഞു.

സാരമില്ലെടാ വിനുവേ. ഒക്കെ ശര്യാവും..”
സലിം അവനെ ആശ്വസിപ്പിച്ചു. സമയം രാത്രിയായിരിക്കുന്നു. അയാള്ലോറി ഓടിക്കുന്നതിനിടെ ഒരു കുപ്പിയില്നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു.
വിശന്നിട്ടു വയ്യ.. എവിടെയെങ്കിലും ഇറങ്ങി വല്ലതും കഴിക്കാം..”
വിനു ഒന്ന് മൂളി.
അടുത്തു തട്ടുകട കണ്ട സ്ഥലത്ത് അവര്ലോറി നിര്ത്തി ഇറങ്ങി. “നിനക്കെന്താ വേണ്ടത്അയാള്ചോദിച്ചു.
വിനു പറഞ്ഞു.   ”എന്തേലും മതി

ഉള്ളതൊക്കെ എടുത്തോ വിശന്നിട്ടു കണ്ണ് കാണുന്നില്ലടെയ്‌..” സലിം തട്ടുകടക്കാരനോടു വിളിച്ചു പറഞ്ഞു.

വിനു എന്തോ ആലോചിക്കുകയായിരുന്നു. അവന്വെളിച്ചം തീരുന്നിടം വരെയുള്ള അകലത്തെക്ക് നോക്കിയിരുന്നു. പെട്ടെന്ന് ഇരുട്ടില്ഒരു നിഴലനക്കം. അവന്അത് ശ്രദ്ധിച്ചു. ഒരു സ്ത്രീ രൂപം.അത് ഇരുട്ടില്നിന്ന് പരുങ്ങുകയാണെന്നു അവനു തോന്നി. വിനു എഴുന്നേറ്റു. രൂപം കണ്ടിടത്തെക്ക് നടന്നു. അവന്റെ ഭാവം കണ്ടു കഴിക്കാന്തുടങ്ങുകയായിരുന്നു ഡ്രൈവര്ചേട്ടനും എഴുന്നേറ്റു. അവന്റെ പിറകെ നടന്നു. വിനു സ്ത്രീ രൂപത്തിനടുത്തെത്തി. മങ്ങിയ നിലാ വെളിച്ചത്തില്അവന്ആളെ കണ്ടു നടുങ്ങി...
ഹരിതശബ്ദമില്ലാത്ത ഒരു അലര്ച്ചയെന്ന പോലെ അവന്പറഞ്ഞു. 
അവന്റെ പിറകെ നടന്നെത്തിയ അവന്റെ സലീമിക്ക എന്താണെന്ന് മനസ്സിലാകാതെ നിന്നു. അയാള്മൊബൈലിന്റെ വെളിച്ചം പെണ്കുട്ടിയുടെ മുഖത്തെക്ക് കാണിച്ചു. ചെറിയ വെളിച്ചത്തില്വിനു കണ്ടു, പഴയ ഹരിതയല്ല. കണ്ണുകള്കുഴിഞ്ഞ, കവിള്ഒട്ടിയ, കറുത്ത് കരുവാളിച്ച മുഖവുമായി മെലിഞ്ഞുണങ്ങിയ ഒരു ഹരിത!.

അവസാനം പ്രണയത്തിലായ ആളോടൊപ്പം അവള്വീട്ടുകാര്അറിയാതെ ഒളിച്ചോടിയെന്നു സുഹൃത്തുക്കള്പറഞ്ഞു അവന്അറിഞ്ഞിരുന്നു. മനസ്സ് തടഞ്ഞിട്ടും ഹരിതയെക്കുരിച്ചു വിനുവിനുണ്ടായിരുന്ന വ്യാകുലത അവളെപ്പറ്റി അന്വേഷിക്കുവാന്പല തവണ അവനെ പ്രേരിപ്പിച്ചിരുന്നു. അന്വേഷിക്കുന്ന വേളകളിലെല്ലാം വേദനിപ്പിക്കുന്ന വാര്ത്തകളാണ് അവന്കേട്ടത്. അവളെ കെട്ടിയവന്ഒരു ഫ്രോഡ് ആയിരുന്നു. കുറച്ചു നാള്അവനു തോന്നിയ പോലൊക്കെ ഉപയോഗിച്ചിട്ട് അവന്അവളെ ഉപേക്ഷിച്ചു. വീട്ടുകാരും അവളെ വെറുത്തിരുന്നു. പിന്നെയും സ്നേഹം തേടിയുള്ള അവളുടെ യാത്രയില്ആരുടെയോ വലകളില്അവള്കുടുങ്ങി...  ഇന്നിതാ തന്റെ മുന്പില്‍...

ഹരിത ആളെ തിരിച്ചറിഞ്ഞു. അവള്ക്കു കരയണോ ചിരിക്കണോ എന്ന് അറിയുന്നുണ്ടായിരുന്നില്ല. ഇരുവരുടെയും ഭാവപ്പകര്ച്ചകള്കണ്ടു അന്തം വിട്ടു നില്ക്കുകയായ്രുന്നു സലിം. അയാള്വിനുവിന്റെ തോളത്തു കൈ വച്ചുവിനു ഒന്നും മിണ്ടിയില്ല. അവന്മുന്നോട്ട് നടന്നു. നിര്വികാരയായി നില്ക്കുന്ന ഹരിതയുടെ കൈത്തണ്ടയില്മുറുകെ പിടിച്ചു കൊണ്ട് അവന്തിരിഞ്ഞു നടന്നു. അവള്പിറകേയും... 
ഒരു നെടു വീര്പ്പോടെ സലീമും അവരെ അനുഗമിച്ചു. അവര്തട്ടുകടയുടെ മുന്പിലെ ബെഞ്ചില്ഇരുന്നു. മുന്പില്കൊണ്ട് വച്ച ആഹാരം ഹരിത ആവേശത്തോടെ കഴിക്കുവാന്തുടങ്ങി...

ഭക്ഷണം കഴിച്ചു കഴിഞ്ഞു വിനു അവളുടെ കയ്യില്വീണ്ടും മുറുകെ പിടിച്ചു,അധികാരത്തോടെ..

ലോറിക്കു നേരെ നടക്കുന്നതിനിടയില്അവന്ഉറപ്പുള്ള സ്വരത്തില്സലീമിക്കയോട് പറഞ്ഞു...”നമുക്ക് മടങ്ങാം, വീട്ടിലേക്ക്...”

ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല...........