ജീവിതമെന്ന ലഹരി,
ആവോളമാവേശത്തോടെ
അരുതായ്മകളുടെ
പാനപാത്രത്തില്‍ പകര്‍ന്ന്‍
ഇടതടവില്ലാതെ നുകരും.
കാലിക്കുപ്പിയുടെ ഉള്ളിലെ
അടിത്തട്ടിലെവിടെയോ
ഒടുവിലെ തുള്ളിയെങ്കിലും
നാവു നീട്ടി നക്കുന്ന
അവസാന നിമിഷങ്ങളുടെ
വിഭ്രാന്തിയില്‍
വരണ്ട തൊണ്ടയിലൂടെ
ശബ്ദമില്ലാതെ,
എന്നാലുച്ചത്തില്‍
ഒരവസരം കൂടെ
ഒരിത്തിരി സമയം കൂടെയെന്ന്
വിധിയോടു അലറിച്ചോദിക്കും
നാം മനുഷ്യര്‍.
അത്രമേല്‍ പ്രിയപ്പെട്ടതത്രെ ജീവിതം!
ReplyDelete