ഒന്നും ചെയ്യാന്‍ കഴിയില്ല.
ഇവിടെയിരുന്നിങ്ങനെ
വെറുതെ കരയുകയല്ലാതെ.
നന്ദി തോന്നുന്നുണ്ട് നിന്നോട്,
ഇതുവരെയും ഇങ്ങനെയെങ്കിലും
ജീവിക്കാന്‍ കഴിഞ്ഞതിന്.
ഒരു പ്രൊഫൈല്‍ ഫോട്ടോ,
പിന്നൊരു കവര്‍ ഫോട്ടോ,
അതിനൊപ്പമൊരു
കണ്ണീര്‍ പോസ്റ്റും.
അതിലപ്പുറം ,ഒന്നും ചെയ്യാന്‍
കഴിയാതെയാകുന്നെന്ന
വേദന മാത്രം.
ആരും ചെയ്യാനില്ലല്ലോ എന്ന
ദുഃഖം മാത്രം.
നഖം കൊണ്ടൊന്നു
പോറിയാല്‍ പോലും,
വേദനിക്കുന്ന പെണ്ണിന്
ദ്രംഷടകള്‍ ആഴ്ന്നിറങ്ങി
മരിച്ചു പോയവരുടെ വേദന
എങ്ങനെ അറിയാന്‍...
No comments:
Post a Comment