തറച്ചു കയറ്റി നോവിക്കാന്‍
ഒരുപാട് സൂചി മുനകളും
കയ്യില്‍ കരുതിയാണ്
ചിലര്‍ നടക്കുക.
തരം കിട്ടുമ്പോള്‍
കുത്തിയിറക്കും
ഹൃദയത്തിലേക്ക് തന്നെ.
ചോര മുഴുവന്‍
എന്നേ വറ്റിയവര്‍,
വേദന ഞരമ്പുകള്‍
നിര്‍ജ്ജീവമായവര്‍,
ചിരിച്ചു കൊണ്ട് മുനയൊടിക്കും,
കൂര്‍ത്ത സൂചികളുടെ! :)
ഏറെ വേദനിച്ചാല്‍ പിന്നെ മരവിപ്പാണ്!
ReplyDelete