Tuesday, 17 June 2014

സ്വത്വം

എത്ര തിരഞ്ഞിട്ടും
സ്വയം കണ്ടെത്താന്‍
കഴിയാത്തതു കൊണ്ടാവണം
നമ്മള്‍ പലരും
ഒറ്റക്കായവരെന്നു
നമ്മോടു തന്നെ
പരിതപിക്കുന്നത്,
ജീവിതം
വിരസമെന്ന്
ധരിച്ചു വക്കുന്നതും....

1 comment:

  1. ജീവിതം വേദനാപൂരിതമെങ്കിലും വിരസമല്ല.

    ReplyDelete