Sunday, 4 September 2011
ഓണമെന്നാലെനിക്ക്.....
ഓണത്തെക്കുറിച്ചോര്‍ക്കാന്‍ എനിക്ക് ഓര്‍മകളൊന്നുമില്ല. ഓണപ്പാട്ടും പുലികളിയും മാവേലിയുമെല്ലാം എനിക്ക് പുസ്തകതാളുകളിലെ വര്‍ണങ്ങളായിരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ എന്നതിലുപരി വാമനനും മാവേലിയുമൊന്നും എനിക്കൊന്നുമല്ല. ഏകാന്തമായ ബാല്യത്തില്‍ പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം ആരും കാണാതെ പൂ പറിയ്ക്കാന്‍ കൂട്ടിനിറങ്ങിയത് മറക്കാനാകാത്ത ഓണക്കാല സാഹസികത. അന്ന് ഞാന്‍ പറിച്ചു കൊടുത്ത തുമ്പപ്പൂക്കള്‍ക്ക് അന്നത്തെ എന്റെ മനസിനോളം നൈര്‍മ്മല്യമുന്ടായിരുന്നു. അന്നിന്റെ പുഞ്ചിരികള്‍ക്ക് തുമ്പപ്പൂവിനെക്കാള്‍ വെളുപ്പായിരുന്നു. ഇന്നും അതിരാവിലെ വീട്ടുമുറ്റത്തെത്തി പൂ പറിയ്ക്കാന്‍ അനുവാദം ചോദിക്കുന്ന കുട്ടികളെക്കാണുമ്പോള്‍ ഹൃദയം തുടിക്കും, അവരോടൊപ്പം പൂ പറിയ്ക്കാന്‍ കൂടാന്‍...കലപില കൂട്ടാന്‍... എങ്കിലും, എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍ ഞാന്‍ തടവിലെന്നറിയുമ്പോള്‍ മോഹങ്ങള്‍ ഉള്ളിലേക്ക് വലിയും. കൃത്രിമമായുണ്ടാക്കിയ നിറപ്പൊലിമയോടെയെങ്കിലും, പണ്ടത്തെ ഓണത്തിന്റെ നിറവും മണവും രുചിയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ മുന്നിലെതതുമ്പോള്‍ എന്റെയുള്ളിലും പാട്ടുണരുകയാണ്... 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം... ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം....'
Monday, 29 August 2011
ചെറിയ പെരുന്നാള്‍
വിശപ്പ് സഹിച്ചും ഉറക്കമൊഴിച്ചും സംഭരിച്ച ഊര്‍ജ്ജം കൈമുതലാക്കിയവശേഷിപ്പിച്ചുകൊണ്ട് റമദാന് വിട പറയുകയായി. പകലുകളില്‍ നാമനുഭവിച്ച ക്ഷീണത്തിന്നും രാവുകളില്‍ നാമൊഴുക്കിയ കണ്ണ് നീരിനും പരിസമാപ്തി. റമദാന് അധ്വാനിക്കാനുള്ള പ്രചോദനമായിരുന്നു, നാളത്തെ സുഖത്തിലേക്കുള്ള പ്രലോഭാനവും. ഒരു കുഞ്ഞചാരിപ്രാവിന്റെ ചിറകടിയൊച്ച പോലെ എളുപ്പം കൊഴിഞ്ഞുപോയൊരു റമദാന് നമ്മില്‍ ബാക്കി വച്ചത് വരും വര്‍ഷത്തെക്കുള്ള ഇന്ധനമാണു. കണ്ണീരോടെ വിടപറയാം നമുക്ക് റമദാനോട്...നമ്മില്‍ സ്നേഹത്തിന്റെ മുളപാകിയ പ്രിയ റമദാന്...
ഈദ്, ആഘോഷമെന്നര്‍ത്ഥം. ആഘോഷം ഇബാദത്താണെന്ന് പഠിപ്പിച്ച മതമാണ് നമ്മുടേത്. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഈദ്ഗാഹിലെക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ധ്വനികളാണ്. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ പെരുന്നാള്‍. ചിറകുവിടര്‍ത്തി പറന്നുയരുന്ന പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്ക് കാതോര്‍ക്കാം നമുക്ക് . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക് കാണിച്ചു കൊടുക്കാം. കെട്ടിപ്പിടിയ്ക്കാം.... പൊട്ടിച്ചിരിക്കാം... നാഥനെ മറക്കാതിരിക്കാം...
“അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”
Monday, 15 August 2011
ഷെയറിംഗ്

ഉതിര്‍ന്നു വീണ ചൂടുള്ള കണ്ണുനീര്
കീബോര്‍ഡില്‍ പിറന്ന സാന്ത്വനത്തിലാഴ്ന്നു
വിരിയാന്‍ മറന്ന പൂവിനെപ്പോലവള്‍
വരാതിരുന്ന വണ്ടിനെക്കുറിച്ചു പാടി
ചിറകൊന്നറ്റ കൊച്ചുപൂമ്പാറ്റയുടെ
ചിത്രമവളെന്റെ 'വാള്ളില്‍' പോസ്റ്റി
ചലിക്കാത്ത ചിറകുകള് കാണിച്ചു
നിലക്കാതുള്ളെന്റെ ഹുങ്കിനെ കൊന്നു
തിളങ്ങുന്ന കണ്ണുകള്‍ ജീവിതത്തിന്റെ
പുത്തന്‍ പ്രതീക്ഷകളായ് തോന്നി
ഒന്നൊന്നായ് മൊഴിഞ്ഞ വാക്കുകള്‍
പിന്നെ എല്ലാത്തിനും നാഥനെ വാഴ്ത്തി..!
Thursday, 4 August 2011
കുതിപ്പ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റ െ വിയര്‍പ്പ്
പരിഭ്രമത്തിന്റെ , ആകാംക്ഷയുടെ,
നിരാശയുടെ വിയര്‍പ്പില്‍-എ ന്നും
കീശയില്‍ കൂട്ടായിരുന്ന കൈലേസ്
അപമാനത്തിന്റെ,ന ഷ്ടത്തിന്റെ
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച ്ചിലിന്റെ,
മനോ വേദനകളുടെയുരുക്കമായീ-
വിയര്‍പ്പിനെ പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലു പേക്ഷിക്കട്ടെ
ഇനി വിയര്പ്പുണ്ടാക ില്ല,
ശീതീകരിണിയുടെ തണുപ്പില്‍
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റ
പരിഭ്രമത്തിന്റെ
നിരാശയുടെ വിയര്‍പ്പില്‍-എ
കീശയില്‍ കൂട്ടായിരുന്ന കൈലേസ്
അപമാനത്തിന്റെ,ന
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച
മനോ വേദനകളുടെയുരുക്കമായീ-
വിയര്‍പ്പിനെ പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലു
ഇനി വിയര്പ്പുണ്ടാക
ശീതീകരിണിയുടെ തണുപ്പില്‍
ഈ വിയര്‍പ്പ്,ഓര്‍മ്മകളുടെ വിയര്‍പ്പ്
മുഷിപ്പായി മാറിക്കൊള്ളും,ഉ റപ്പ്..!
മുഷിപ്പായി മാറിക്കൊള്ളും,ഉ
Sunday, 3 July 2011
സായന്തനം
ഓളങ്ങളെ അടുക്കിചെര്ത്തു ശാന്തമായൊഴുകുന്ന ഈ പുഴ എന്തുകൊണ്ടോ പ്രതീക്ഷയുടെ പ്രതീകമാണ്.ഈ കാറ്റും ഒപ്പം ഒഴുകിയെത്തുന്ന സുഖമുള്ള ഓര്‍മ്മകളും മാത്രമാണ് ഇവിടെത്തന്നെ താമസിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നതും.മുഖത്തേക്ക് പാറി വീണ മുടിയിഴകള്‍ മാടിയൊതുക്കി അവളാ ജനലരികില്‍ നിന്നു. പുഴയില്‍ അകലെയായി തുഴഞ്ഞു നീങ്ങുന്ന തോണി. അത് അക്കരേക്കു നീങ്ങുകയാണ്. രാത്രിയായിത്തുടങ്ങിയിരിക്കുന്നു.അതിനി മടങ്ങി വരുകയില്ലായിരിക്കാം.. അവളുടെ ഉള്ളം മന്ത്രിച്ചു. അസ്തമയസൂര്യന്റെ ചുവന്ന ശോഭയില്‍ പുഴ ചെറുതായി തിളങ്ങി. അവളുടെ മനസ്സ് ശാന്തമായിരുന്നു.
ഓര്‍മ്മകളെ താലോലിച്ചു കൊണ്ടങ്ങനെ നില്ക്കുമ്പോള് നെഞ്ചിലേക്ക് എന്തോ ഒരു ചെറിയ വേദന അരിച്ചിറങ്ങുന്നത് പോലെ തോന്നി അവള്‍ക്കു.വീണ്ടും വരികയാണോ.. ഹൃദയം പിളര്‍ക്കുന്ന ആ വേദന.അവള് ഭയന്നു. അവള്‍ക്കു വേദന കൂടിക്കൂടി വന്നു. കയ്യും കാലുമൊക്കെ തളരുന്നത് പോലെ. ആകെ വിയര്ത്തുകൊണ്ടിരിന്നു അവള്. വീഴുമെന്നു തോന്നിയപ്പോള്‍ ജനലഴികളില്‍ മുറുക്കെപ്പിടിച്ചു അവള് ഉറക്കെ വിളിച്ചു.
''നന്ദു മോളെ....."
''നന്ദു മോളെ....."
ഒരു കുഞ്ഞു ചിത്ര ശലഭം കണക്കെ നന്ദു മുറിയിലേക്ക് പാറി വന്നു. ഇച്ചേചിയുടെ മുഖഭാവം കണ്ടു നന്ദു പേടിച്ചു. "ഇച്ചേച്ചീ.. ഇചേച്ചിക്കെന്താ പറ്റിയെ?..." അവള് പരിഭ്രമത്തോടെ ചോദിച്ചു..
"മോള് പോയി അമ്മിണിയമ്മയോടു ഒരു ഗ്ലാസ് വെള്ളവും കൊണ്ട് വരാന്‍ പറയ്... വേഗം..""
നന്ദു അത് കേട്ടതും വേഗം പുറത്തേക്കോടി. ഉടനെത്തന്നെ അമ്മിണിയമ്മ ഗ്ലാസില്‍ വെള്ളവുമായി വന്നു. നന്ദുവിന്റെ മുഖത്തുകണ്ട അതെ പരിഭ്രമം അമ്മിണിയമ്മയുടെ മുഖത്തും വായിച്ചെടുക്കാം. അവള് ഗ്ലാസ് വാങ്ങി അതിലെ വെള്ളം മുഴുവന്‍ ഒരു വലിക്കു കുടിച്ചു തീര്‍ത്തു. "എന്താ മോളെ.. എന്ത് പറ്റി? വേദനയുണ്ടോ? കിടക്കണോ?" അവര്‍ ചോദിച്ചു..
"വേണ്ടാ കുഴപ്പമൊന്നുമില്ല.. " അതും പറഞ്ഞു അവള് കട്ടിലില്‍ പോയിരുന്നു. നന്ദു മോള് പേടിച്ചു നില്‍ക്കുകയാണ്. അവളുടെ ഇച്ചേചിക്ക് എന്താ പറ്റിയതെന്നു അവള്‍ക്കു ഒരെത്തും പിടിയും കിട്ടിയില്ല. ഇന്നാളൊരു ദിവസം സ്കൂളില്‍ പോകാത്ത ഒരു ദിവസമാണ് ഇച്ചേചിയെ ഇങ്ങനെ കണ്ടത്. അന്ന് ചേച്ചി തറയില്‍ വീണു പോയി.അമ്മിണിയമ്മയും സുഹറ ആന്റിയും കൂടിയാണ് അന്ന് ഇച്ചേചിയെ താങ്ങിയെടുത്ത് കട്ടിലില്‍ കിടത്തിയത്. പേടിച്ചു നിന്ന നന്ദു മോളെ അമ്മിണിയമ്മയാണ് വിളിച്ചുകൊണ്ട് പോയി അടുക്കളയിലിരുത്തിയത്.
നന്ദു മോളങ്ങനെ ഓര്‍ത്ത് നില്‍ക്കെ അമ്മിണിയമ്മ ഏതോ ഗുളികയെടുത്തു ഇച്ചേച്ചിക്ക് കൊടുത്തു. ചേച്ചി അതും കഴിച്ചു കട്ടിലില്‍ ചാരിയിരുന്നു. ശബ്ദമൊക്കെ കേട്ട് സുഹറ ആന്റിയും രശ്മി ചേച്ചിയും മുറിയിലേക്ക് കടന്നു വന്നു. അവരെ കണ്ടപ്പോള്‍ ഇച്ചേച്ചി പറഞ്ഞു. "ഒന്നുമില്ലടീ ചെറിയൊരു വേദന. അതിപ്പോള്‍ മാറിക്കോളും .. നിങ്ങള്‍ പൊയ്ക്കോ.. ഇനി ബാക്കിയുല്ലവരോടോന്നും പറഞ്ഞ കാര്യമാക്കണ്ട. ഒന്നുമില്ല. "
അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല.സുഹറ ആന്റിയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞത് നന്ദു ശ്രദ്ധിച്ചു. രശ്മി നന്ദുവിന്റെ കയ്യില്‍ പിടിച്ചു. " വാ പോകാം"
"അവളിവിടെ നിന്നോട്ടെ" ഇച്ചേച്ചി പറഞ്ഞത് കേട്ട് നന്ദുവിന്റെ ഉള്ളം കുളിര്‍ത്തു. അവള് ഓടി ഇച്ചേചിയുടെ അടുത്തു ചെന്നിരുന്നു..
"നന്ദു മോള് പേടിച്ചോ?"
" ഉം.." അവള് മൂളി
"പേടിക്കണ്ടാട്ടോ. ഇച്ചേചീടെ സുന്ദരിക്കുട്ടി അടുത്തു കിടക്ക്.."
നന്ദു ചേച്ചിയോട് പറ്റിക്കിടന്നു
അവള് നന്ദുവിന്റെ നെറുകെയില്‍ ചുംബിച്ചു, അവളെ തലോടിക്കൊണ്ടിരുന്നു. നഷ്ടപ്പെട്ടു പോയതോക്കെയും താന്‍ കണ്ടെത്തിയത് ഇവളിലൂടെയായിരുന്നു. അവള് ഓര്‍ത്തു. നെഞ്ചിലെ വേദനയെക്കാള്‍ സഹിക്കാനാകാത്ത വിധം വേദനിപ്പിച്ചുകൊണ്ടാണ് അന്ന് അവന് തന്നെ ഇട്ടെറിഞ്ഞു പോയത്. ഒന്നും നല്കാന് കഴിയുകയില്ലെന്ന് അറിഞ്ഞിട്ടും സ്വന്തമാക്കിയതാണവന്‍ തന്നെ. എന്നിട്ടും കാലം ചെന്നപ്പോള്‍ താനൊരു ശാപമായി മാറി അവനു, തന്റെ പ്രിയന്..
ഗര്‍ഭം ധരിക്കാനും ഒരു കുഞ്ഞിനെ പ്രസവിക്കാനുമൊക്കെ ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നോ...
അല്ല. വിധിയുടെ കളിത്തട്ടില്‍ എല്ലാം കണ്ടു തേങ്ങാനെ കഴിഞ്ഞിരുന്നുള്ളൂ.
ഒരുപാട് നാളുകള്‍ക്കു ശേഷം ഈ കുരുന്നിനെ കിട്ടിയപ്പോള്‍ മനസ്സ് സന്തോഷത്താല്‍ തുടി കെട്ടുകയായിരുന്നു.
അല്ല. വിധിയുടെ കളിത്തട്ടില്‍ എല്ലാം കണ്ടു തേങ്ങാനെ കഴിഞ്ഞിരുന്നുള്ളൂ.
ഒരുപാട് നാളുകള്‍ക്കു ശേഷം ഈ കുരുന്നിനെ കിട്ടിയപ്പോള്‍ മനസ്സ് സന്തോഷത്താല്‍ തുടി കെട്ടുകയായിരുന്നു.
ഇന്നിപ്പോള്‍ ഇവിടെ ആരോരുമില്ലാത്ത ഇവരാണ് തന്റെ എല്ലാം.അവര്‍ക്ക് താനാണെല്ലാം .നന്ദു മോളും അമ്മിണിയമ്മയും സുഹറയും രശ്മിയും സീതയും മേരിയും എല്ലാം തന്റെ അമ്മയും അനുജത്തിയും കുട്ടികളുമൊക്കെയായി സ്നേഹ വലയം തീര്‍ക്കുന്നു.. .
വഞ്ചി അക്കരെയെത്താറായിരിക്കുന്നു. തിരിച്ചു തുഴയാന്‍ ആവില്ലെന്നരറിഞ്ഞിട്ടും അതിനു വേണ്ടി ഉള്ളം തുടിക്കുന്നത് നന്ദു മോളെക്കാണുമ്പോഴാണ്. നന്ദുവിന്റെ മുഖത്തേക്ക് നോക്കി അവള് നെടുവീര്‍പ്പിട്ടു.
ജനാലയിലൂടെ ചെറിയ തണുപ്പുള്ള കാറ്റ് ഒഴുകി വരുന്നു. അവള് കണ്ണുകളടച്ചു. ...
നല്ല സ്വപ്നങ്ങള്‍ മാത്രം കാണണമേ എന്നാ പ്രാര്‍ഥനയോടെ....
നല്ല സ്വപ്നങ്ങള്‍ മാത്രം കാണണമേ എന്നാ പ്രാര്‍ഥനയോടെ....
Sunday, 26 June 2011
നിറച്ചാര്‍ത്ത്
മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്ക്കുന്നു...ഹരിത ലതാതികളാല്‍ നിറഞ്ഞു നില്ക്കുകയാണവിടം..അതി മനോഹരം. പച്ച നിറമാര്‍ന്ന ഇലകള്‍ക്കിടയില്‍ അങ്ങിങ്ങായി മുഖം പുറത്തേക്ക് നീട്ടി നില്ക്കുന്ന കുഞ്ഞിപ്പൂക്കള് .... പടര്‍ന്നു കയറിയ വള്ളിച്ചെടികളില്‍ മുട്ടിട്ടു നില്ക്കുന്ന വെളുത്ത പൂക്കളില്‍ നിന്ന് തേന്‍ നുകരുന്ന വര്‍ണ്ണ ശലഭങ്ങള്‍. മന്ദ മാരുതന്‍ ഇക്കിളിയാക്കുന്നത് കൊണ്ടാകാം പൂച്ചെടികള്‍ നാണിച്ചു തല കൂമ്പി നില്‍ക്കുന്നത്.
കുറച്ചങ്ങു നീങ്ങി നീല നിറമാര്‍ന്ന ആകാശത്തെ മുഴുവനും ആവാഹിച്ചെടുത്തു തെളിഞ്ഞോഴുകുന്ന കൊച്ചരുവി.. കോരിക്കുടിക്കാന്‍ പാകത്തില്‍ മാടി വിളിക്കുന്ന കണ്ണാടിച്ചില്ല് പോലുള്ള ജലത്തില്‍ നീന്തിത്തുടിക്കുന്ന ചെറിയ മത്സ്യങ്ങള്‍. ഇപ്പോള്‍ പെയ്ത മഴയില്‍ നനഞ്ഞത് പോലെ ലജ്ജയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് പ്രകൃതി..
ആകെയൊരു കുളിര്‍മ്മ തോന്നുന്നു മനസ്സിനുള്ളില്‍. ഞരമ്പുകളിലൂടെ തെളിനീരോഴുകുന്നത് പോലെ... ഈ കാഴ്ച കണ്ണിനു തണുപ്പ പകരുന്നു.. ഇതൊക്കെ ആസ്വദിക്കാന്‍ കഴിയുക എന്നുള്ളത് ഒരു ഭാഗ്യമാണ്.
"എടീ പെണ്ണെ , നീ എത്ര നേരമായി ഈ പടത്തിലോട്ടും നോക്കിയിരിക്കുന്നു...? സമയം കുറെ ആയി... ഇതാ ഇവളെയും കൊണ്ട് ഈ മാതിരി സ്ഥലത്തോട്ട് വന്നാലൊള്ള കൊഴപ്പം...".
അവള് തിരിഞ്ഞു നോക്കി. അക്ഷമരായി നില്ക്കുന്ന കൂട്ടുകാരികള്‍.
"മോളെ നീ പുറത്തേക്കൊന്നു നോക്കിക്കേ... പൊള്ളുന്ന വെയിലാ.. ഇനിയും നിന്നാല്‍ വെയില് കൂടും.. ആരുടേം കയ്യില്‍ കുടയില്ല കേട്ടോ...നിനക്ക് ഈ പടം അത്ര ഇഷ്ടമായെങ്കില്‍ അതങ്ങ് വാങ്ങിക്കോ......"
അത് നടക്കില്ല. വില നോക്കിയതാണ്. അത് വാങ്ങുന്നതിലും നല്ലത് സ്വയമോരെണ്ണം വരച്ചുണ്ടാക്കുന്നതാണ്.
അവള് ഒന്നും മിണ്ടാതെ അവരുടെ അടുത്തേക്ക് നീങ്ങി.
"വാ .. പോകാം.." ഒരുത്തി അവളുടെ കയ്യില്‍ പിടിച്ചു..
പോകും വഴി ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങിയേക്കാം.. ഇല്ലെങ്കില്‍ ദാഹിച്ചു മരിക്കും. നട്ടുച്ചക്കാ കറങ്ങാനിറങ്ങുന്നെ... ആരെങ്കിലും കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും.. അതും ഒരു അവിഞ്ഞ ചിത്ര പ്രദര്‍ശനം... ഇവളൊറ്റ ഒരുത്തിയാ............" മറ്റൊരുത്തിയുടെ കമന്റ്.
അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള് മൌനിയായിരുന്നു. അവളുടെ ഭാവമാറ്റം കണ്ടാവാം കൂട്ടുകാരി അവളെ നുള്ളി.. " അയ്യേ ഈ പെണ്ണിന്റെ ഒരു കാര്യം .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."
അവള് പുഞ്ചിരിച്ചു. കണ്ണ് നിറഞ്ഞത് കുത്തുവാക്ക് കേട്ടിട്ടല്ലായിരുന്നു...
നഷ്ടമായ നിറച്ചാര്ത്തിനെയോര്ത്തായിരുന്നു.....
പതുക്കെ പതുക്കെ അവരാ വെയിലിലേക്ക് അലിഞ്ഞു ചേര്‍ന്നു...
Thursday, 23 June 2011
സ്വപ്നക്കൂട്
പഴകിയ പ്രണയത്തിന്റെ
നിറമില്ലാത്ത നീരില്‍ മുക്കി
നോവിന്റെ പരുത്തി നൂലില്‍
ഞാന്‍ തുന്നിയ സ്വപ്നക്കൂടിനെ
കണ്ടു കണ്ടു കൊതി തീര്‍ന്നില്ല
ഇന്നലെ ഇത് വഴി പോയ
കറുത്ത കാറ്റിന്റെ ചിരിത്തുമ്പ്
കൊണ്ടതിനും മുന്‍പേ അത്
പിന്നിപ്പോയി,എന്റെ സ്വപ്നക്കൂട് .!
Saturday, 4 June 2011
വെറുമൊരു ഫോട്ടോ !

ഈ ചിത്രം കാണാത്തവരായി അധികമാരും ഉണ്ടാവുകയില്ല. വര്‍ഷങ്ങളായി എന്റെ മനസ്സിലേക്ക് ഞാന്‍ അറിയാതെ ഓടിക്കയറി വന്നു വേദനയുള്ള ഒരു പോറല്‍ തന്നു ഇറങ്ങിപ്പോകുന്ന ചിത്രമാണിത്.. മായാതെ മങ്ങാതെ എപ്പോളും മനസ്സില്‍ തങ്ങി നില്ക്കുന്ന ചിത്രം. ചിത്രം മിക്കവര്‍ക്കും സുപരിചിതമായിരിക്കും. ഞാനിത് ആദ്യമായി കാണുന്നത് ഒരു ബാല പ്രസിദ്ധീകരണമായ 'മലര്‍വാടി'യില്‍ അടിക്കുറിപ്പ് മത്സരത്തിനു വന്നപ്പോഴായിരുന്നു. ഞാനിപ്പോള്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നതും അതെ ഉദ്ദേശ്യത്തോടു കൂടിയാണ് എന്ന് പറയാന്‍ വയ്യ. നിങ്ങള്‍ക്ക് താല്പര്യമെങ്കില് അടിക്കുറിപ്പെഴുതാം.
ചിത്രം ആദ്യമായി കാണുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. ഇപ്പോഴും ഈ ചിത്രത്തിന് അടിക്കുറിപ്പെഴുതാന്‍ വാക്കുകളില്ല......
കാരണം എന്തെന്ന് എനിക്കറിയുകയുമില്ല.....
യു.എന്‍ ഫുഡ് ക്യാമ്പിലേക്ക് നിരങ്ങി നീങ്ങുന്ന കര്‍ഷക ബാലന്റെ ചിത്രമാണിത്. സുഡാനിലെ ക്ഷാമ കാലത്തില്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം.
പുറകില്‍ കാണുന്ന ആളെ മനസ്സിലായിക്കാണുമല്ലോ??!!. കഴുകന് . ജീവനറ്റാല്‍ എന്തിനെയും വലിച്ചു കീറി മാംസം രുചിക്കുന്ന ഒരു വലിയ പക്ഷി..! അത് കാത്തു നില്‍ക്കുകയാണ്. ജീവന് പോയാല്‍ ആ കുഞ്ഞിന്റെ എല്ലും തോലുമായ ശരീരത്തെ ഭക്ഷണമാക്കാന്‍ .
ചിത്രം എടുത്തത് kevin-carter എന്നൊരു മഹാനാണ്. ചിത്രം എടുത്ത പാടെ ആ മഹാന് അവിടെ നിന്നും സ്ഥലം വിട്ടു. കുട്ടിക്ക് എന്ത് സംഭാവിച്ച്ചുകാനുമെന്നു നമുക്ക് വെറുതെ ഊഹിക്കാം..
ചിത്രത്തിന് ബെസ്റ്റ് ഫോട്ടോഗ്രഫിക്കുള്ള 1994 ലെ pulitzer പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. എങ്കിലും പുരസ്കാരം ലഭിച്ചതിനു 3 മാസത്തിനു ശേഷം സംഭവത്ത് തുടര്‍ന്നുണ്ടായ വിഷാദ രോഗം ബാധിച്ചു അദ്ദേഹം ആത്മഹത്യ ചെയ്തു.!
ആരാണിവിടെ വില്ലന്‍ ?.... വിശന്നു നില്ക്കുന്ന കഴുകന് ? രക്ഷിക്കാംആയിരുന്നിട്ടും അത് ചെയ്യാതെ പോയ കെല്‍വിന്‍ ? അതോ വിശപ്പിന്റെ ദാരിദ്ര്യത്തിന്റെ വിളി കേള്‍ക്കാതെ തിന്നു കൊഴുത്തു മദിച്ചു ജീവിക്കുന്ന നാമോരോരുത്തരുമോ? ചിന്തിക്കണം..
ഈ ഒരു ചിത്രത്തിന് ഇത്ര മാത്രം വിശദീകരണം നല്‍കേണ്ട കാര്യമില്ല. ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരുവന് സൂചന മതി തിരിച്ചറിവുകള്‍ ഉണ്ടാവാന്‍ ....
Sunday, 22 May 2011
ഓര്‍മ്മപ്പുസ്തകം
നിറം മങ്ങിയ താളുകള്‍ക്കിടയിലെ
ഉണങ്ങിപ്പൊടിഞ്ഞ ഇതളുകള്‍
നുറുങ്ങി വീണ ഓര്‍മ്മകളെ
ചേര്‍ത്തുവച്ചു ജീവന് കൊടുത്തു.
തുളുമ്പി വീണ കണ്ണുനീരിന്റെ
നനവ് നുകര്‍ന്ന് പൂവ് തേങ്ങി
'പുസ്തകത്തിനിടയില്‍ വച്ചു
ഞെരുക്കി വേദനിപ്പിച്ചപ്പോഴും
തടവറയിലടച്ചു പോയപ്പോഴും
വേദന തോന്നിയിരുന്നില്ലെനിക്ക്,
പക്ഷെ നോവുനുണ്ടുള്ളമിപ്പോള്
ഈ കണ്ണുനീര് നീറ്റലായ് വീഴുമ്പോള്‍
എന്തെ നിനക്കുമെന്നെപ്പോലെ
നഷ്ടങ്ങള്‍ മാത്രമോ കണക്കുപുസ്തകത്തില്‍...?'
Thursday, 21 April 2011
പരീക്ഷണം
നേരം ഒരുപാടായിരിക്കുന്നു.വിശപ്പിന്റെ വിളി തുടങ്ങിയിട്ടുണ്ട്.എത്ര നേരമായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഇവളെയെന്താണ് തിയേറ്ററില്‍ നിന്നിറക്കാത്തത്? റസിയ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു, അക്ഷമയായി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി.ഇത്രയൊക്കെ ആയിട്ടും വീട്ടില്‍ നിന്നും ആരും വന്നു അന്വേഷിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവളുടെയുള്ളില്‍ ഒരു സങ്കടക്കടല്‍ ആര്‍ത്തിരമ്പി.
ഇതിനും മാത്രം എന്താണുണ്ടായത് ? അവളുടെയുള്ളില്‍ ആ ചോദ്യം അലയടിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു.അവള് നമ്പര്‍ നോക്കി.ഇക്കയാണ്.പാവം!ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് വിളിക്കുന്നതെന്നവള് ഓര്‍ത്ത് നോക്കി.അവള് ഫോണ്‍ അറ്റന്‍ഡ് ചെയ്തു."റസിയ, മോളെ, എന്തായി? അവള്‍ക്കെങ്ങനെയുണ്ട്? പുറത്തിറക്കിയോ?സുഖമായിരിക്കുന്നോ? കുട്ടിയെക്കണ്ടോ?" കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അവളാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക്കുകയാണ്.
അവള് പറഞ്ഞു. " ഇക്കാക്ക എന്തിനാ ടെന്‍ഷനടിക്കുന്നത്? ഞാനില്ലേ ഇവിടെ? അവളെയും കുഞ്ഞിനേയും ഇപ്പോള്‍ പുറത്തിറക്കും.ഇക്കാക ഒന്നുകൊണ്ടും പേടിക്കണ്ട. ഞാന്‍ നോക്കിക്കൊള്ളാം ഇവിടത്തെ കാര്യങ്ങളെല്ലാം. അവരെ റൂമിലേക്ക് കൊണ്ട് വന്നിട്ട് ഞാന്‍ വിളിക്കാം. അപ്പോള്‍ സമാധാനമാവുമല്ലോ എന്റെ ഇക്കാക്കക്ക്?" ഒറ്റ ശ്വാസത്തില്‍ അവള് ചോദിച്ചു നിര്‍ത്തി.അപ്പുറത്ത് നിന്നും ഗദ്ഗദം നിറഞ്ഞ റിയാസിന്റെ ശബ്ദം. "റസിയ, മോളെ, എന്റെ ഫാത്തിമ പാവമാണ്. അവള്‍ക്കാരുമില്ല. നീ കൂടെയുണ്ടാകണം. അവളോരുപാട് സഹിച്ചു കഴിഞ്ഞു. ഇനിയും അവള് വേദനിക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ല.". റസിയ ചിരിച്ചു. "ഇക്കാക്കാടെ ഒരു കാര്യം! കൊച്ചു കുട്ടികളെപ്പോലെ..! ഞാന്‍ ഫോണ്‍ വെക്കുന്നു. പിന്നെ വിളിക്കാം." അവള് ഫോണ്‍ കട്ട് ചെയ്തു ഒരു നെടുവീര്‍പ്പിട്ടു.
ശരിയാണ് ഇക്കാക്ക പറഞ്ഞത്. ഫാത്തിമ, അവളൊരു പാവമാണ്. സ്നേഹിക്കാന്‍ മാത്രമറിയുന്നവള്‍. അവളോട് ഇത്ര കഠിന മനസ്കരാവാന്‍ എങ്ങനെ തന്റെ കുടുംബക്കാര്‍ക്ക് കഴിയുന്നു എന്ന് അവള് ആശ്ചര്യപ്പെട്ടു. കോളേജില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവള്. കാണാന്‍ സുന്ദരി. അന്ന് പക്ഷെ അവളുടെ പേര് ഫാത്തിമയെന്നായിരുന്നില്ല.അവള് രാശ്മിയായിരുന്നു.!. കാമ്പസിന്റെ ഹൃദയത്തില്‍ ചേക്കേറിയ രശ്മി. കോളേജിന്റെ സ്വപ്നമായിരുന്നു അവള്. വാക്കുകളിലും സൌന്ദര്യം നിറച്ചു വെച്ചവള്‍. അന്യജാതിയില്‍ പെട്ടൊരു പെണ്ണിനോട് കൂട്ട് കൂടുന്നുവന്നു പറഞ്ഞു വീട്ടില്‍ ഉമ്മ എപ്പോഴും വഴക്ക് പറയുമായിരുന്നു.താനതൊന്നും ചെവിക്കൊണ്ടില്ല. നിര്‍ലോഭം അവള് ചൊരിഞ്ഞു തന്ന സൌഹൃദത്തിന്റെ, സ്നേഹത്തിന്റെ പൂന്തേന്‍ തിരിച്ചു കൊടുക്കാന്‍ എല്ലായ്പ്പോഴും വെമ്പി നിന്നു.
വായനയില്‍ താല്പര്യമുണ്ടായിരുന്ന രശ്മിക്ക് പുസ്തകങ്ങള്‍ ദൌര്ബല്യമായ്രുന്നു..തനിക്കു മനസ്സിലാകാത്ത ഒരുപാടാശയങ്ങള് എന്നും രശ്മിയുടെയുള്ളിലുണ്ടായിരുന്നതായ് അവള് ഓര്‍ത്തു.മതങ്ങളെപ്പറ്റിയും ആദര്‍ശങ്ങളെപ്പറ്റിയും ജീവിത സംഹിതകളെപ്പറ്റിയും അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഹോസ്റല്‍ മുറിയുടെ ഉള്ള സൌകര്യത്തില് താന്‍ മുസല്ല വിരിച്ചു നമസ്കരിക്കുമ്പോഴൊക്കെയും ആശ്ച്ചര്യത്തോടെയും ബഹുമാനത്തോടെയും കൂടി അവള് നോക്കിയിരിക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുമുണ്ട്.
കാന്റീനില്‍ കഷ്ടപ്പെട്ട് ഭക്ഷണം അന്ന നാളത്തിലേക്ക് കുത്തിയിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായൊരു കാര്യം അവള് പറഞ്ഞത്.
"റസിയ, എനിക്ക് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തരുമോ?...........നിങ്ങളുടെ മതത്തെപ്പറ്റി?".
ഉള്ളിലപ്പോള്‍ തോനിയത് ആശ്ച്ചര്യമായിരുന്നില്ല. ഭയമായിരുന്നു. ഒപ്പം സന്തോഷവും. ഭക്ഷണം കഴിഞ്ഞു മുറിയിലെത്തിയപ്പോഴേക്കും രശ്മി ഓടിച്ചെന്നു കട്ടിലിലിരുന്നു. എന്താണവളോട് പറയണ്ടാതെന്നു ഒരെത്തും പിടിയും കിട്ടിയില്ല. എങ്കിലും അന്ന് രാത്രി അവള് തന്നെ ഉറങ്ങാന്‍ വിട്ടില്ല .ചോദ്യങ്ങളായി സംശയങ്ങളായി അവളുടെ ഉള്ളിലെ അന്വേഷണം പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു.
തന്റെ കയ്യിലുണ്ടായിരുന്ന ചില പുസ്തകങ്ങള്‍ അവള്‍ക്കു കൊടുത്ത് വായിക്കാന്‍ പറഞ്ഞപ്പോഴൊന്നും അവളില്‍ ഒരു ഫാത്തിമയെ താന്‍ കണ്ടിരുന്നില്ല. ലൈറ്റ് ഓഫ് ചെയ്യാന്‍ പറയാതെ തന്നെ താന്‍ കിടന്നുറങ്ങി,രശ്മിയെ വായിക്കാന്‍ വിട്ടുകൊണ്ട്...
ഇതിനും മാത്രം എന്താണുണ്ടായത് ? അവളുടെയുള്ളില്‍ ആ ചോദ്യം അലയടിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു.അവള് നമ്പര്‍ നോക്കി.ഇക്കയാണ്.പാവം!ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് വിളിക്കുന്നതെന്നവള് ഓര്‍ത്ത് നോക്കി.അവള് ഫോണ്‍ അറ്റന്‍ഡ് ചെയ്തു."റസിയ, മോളെ, എന്തായി? അവള്‍ക്കെങ്ങനെയുണ്ട്? പുറത്തിറക്കിയോ?സുഖമായിരിക്കുന്നോ? കുട്ടിയെക്കണ്ടോ?" കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അവളാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക്കുകയാണ്.
അവള് പറഞ്ഞു. " ഇക്കാക്ക എന്തിനാ ടെന്‍ഷനടിക്കുന്നത്? ഞാനില്ലേ ഇവിടെ? അവളെയും കുഞ്ഞിനേയും ഇപ്പോള്‍ പുറത്തിറക്കും.ഇക്കാക ഒന്നുകൊണ്ടും പേടിക്കണ്ട. ഞാന്‍ നോക്കിക്കൊള്ളാം ഇവിടത്തെ കാര്യങ്ങളെല്ലാം. അവരെ റൂമിലേക്ക് കൊണ്ട് വന്നിട്ട് ഞാന്‍ വിളിക്കാം. അപ്പോള്‍ സമാധാനമാവുമല്ലോ എന്റെ ഇക്കാക്കക്ക്?" ഒറ്റ ശ്വാസത്തില്‍ അവള് ചോദിച്ചു നിര്‍ത്തി.അപ്പുറത്ത് നിന്നും ഗദ്ഗദം നിറഞ്ഞ റിയാസിന്റെ ശബ്ദം. "റസിയ, മോളെ, എന്റെ ഫാത്തിമ പാവമാണ്. അവള്‍ക്കാരുമില്ല. നീ കൂടെയുണ്ടാകണം. അവളോരുപാട് സഹിച്ചു കഴിഞ്ഞു. ഇനിയും അവള് വേദനിക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ല.". റസിയ ചിരിച്ചു. "ഇക്കാക്കാടെ ഒരു കാര്യം! കൊച്ചു കുട്ടികളെപ്പോലെ..! ഞാന്‍ ഫോണ്‍ വെക്കുന്നു. പിന്നെ വിളിക്കാം." അവള് ഫോണ്‍ കട്ട് ചെയ്തു ഒരു നെടുവീര്‍പ്പിട്ടു.
ശരിയാണ് ഇക്കാക്ക പറഞ്ഞത്. ഫാത്തിമ, അവളൊരു പാവമാണ്. സ്നേഹിക്കാന്‍ മാത്രമറിയുന്നവള്‍. അവളോട് ഇത്ര കഠിന മനസ്കരാവാന്‍ എങ്ങനെ തന്റെ കുടുംബക്കാര്‍ക്ക് കഴിയുന്നു എന്ന് അവള് ആശ്ചര്യപ്പെട്ടു. കോളേജില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവള്. കാണാന്‍ സുന്ദരി. അന്ന് പക്ഷെ അവളുടെ പേര് ഫാത്തിമയെന്നായിരുന്നില്ല.അവള് രാശ്മിയായിരുന്നു.!. കാമ്പസിന്റെ ഹൃദയത്തില്‍ ചേക്കേറിയ രശ്മി. കോളേജിന്റെ സ്വപ്നമായിരുന്നു അവള്. വാക്കുകളിലും സൌന്ദര്യം നിറച്ചു വെച്ചവള്‍. അന്യജാതിയില്‍ പെട്ടൊരു പെണ്ണിനോട് കൂട്ട് കൂടുന്നുവന്നു പറഞ്ഞു വീട്ടില്‍ ഉമ്മ എപ്പോഴും വഴക്ക് പറയുമായിരുന്നു.താനതൊന്നും ചെവിക്കൊണ്ടില്ല. നിര്‍ലോഭം അവള് ചൊരിഞ്ഞു തന്ന സൌഹൃദത്തിന്റെ, സ്നേഹത്തിന്റെ പൂന്തേന്‍ തിരിച്ചു കൊടുക്കാന്‍ എല്ലായ്പ്പോഴും വെമ്പി നിന്നു.
വായനയില്‍ താല്പര്യമുണ്ടായിരുന്ന രശ്മിക്ക് പുസ്തകങ്ങള്‍ ദൌര്ബല്യമായ്രുന്നു..തനിക്കു മനസ്സിലാകാത്ത ഒരുപാടാശയങ്ങള് എന്നും രശ്മിയുടെയുള്ളിലുണ്ടായിരുന്നതായ് അവള് ഓര്‍ത്തു.മതങ്ങളെപ്പറ്റിയും ആദര്‍ശങ്ങളെപ്പറ്റിയും ജീവിത സംഹിതകളെപ്പറ്റിയും അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഹോസ്റല്‍ മുറിയുടെ ഉള്ള സൌകര്യത്തില് താന്‍ മുസല്ല വിരിച്ചു നമസ്കരിക്കുമ്പോഴൊക്കെയും ആശ്ച്ചര്യത്തോടെയും ബഹുമാനത്തോടെയും കൂടി അവള് നോക്കിയിരിക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുമുണ്ട്.
കാന്റീനില്‍ കഷ്ടപ്പെട്ട് ഭക്ഷണം അന്ന നാളത്തിലേക്ക് കുത്തിയിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായൊരു കാര്യം അവള് പറഞ്ഞത്.
"റസിയ, എനിക്ക് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തരുമോ?...........നിങ്ങളുടെ മതത്തെപ്പറ്റി?".
ഉള്ളിലപ്പോള്‍ തോനിയത് ആശ്ച്ചര്യമായിരുന്നില്ല. ഭയമായിരുന്നു. ഒപ്പം സന്തോഷവും. ഭക്ഷണം കഴിഞ്ഞു മുറിയിലെത്തിയപ്പോഴേക്കും രശ്മി ഓടിച്ചെന്നു കട്ടിലിലിരുന്നു. എന്താണവളോട് പറയണ്ടാതെന്നു ഒരെത്തും പിടിയും കിട്ടിയില്ല. എങ്കിലും അന്ന് രാത്രി അവള് തന്നെ ഉറങ്ങാന്‍ വിട്ടില്ല .ചോദ്യങ്ങളായി സംശയങ്ങളായി അവളുടെ ഉള്ളിലെ അന്വേഷണം പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു.
തന്റെ കയ്യിലുണ്ടായിരുന്ന ചില പുസ്തകങ്ങള്‍ അവള്‍ക്കു കൊടുത്ത് വായിക്കാന്‍ പറഞ്ഞപ്പോഴൊന്നും അവളില്‍ ഒരു ഫാത്തിമയെ താന്‍ കണ്ടിരുന്നില്ല. ലൈറ്റ് ഓഫ് ചെയ്യാന്‍ പറയാതെ തന്നെ താന്‍ കിടന്നുറങ്ങി,രശ്മിയെ വായിക്കാന്‍ വിട്ടുകൊണ്ട്...
അങ്ങനെ പല രാത്രികള്‍. ഒരു ദിവസം അവള് പറഞ്ഞു, അവള് അവളുടെ സ്വത്വത്തെ അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന്. അതിന്റെ പൊരുള്‍ പക്ഷെ പിടി കിട്ടിയത് ഇസ്ലാം സ്വീകരിക്കനമെന്നെ ആവശ്യം അവള് തന്റെ മുന്പില് ഉന്നയിച്ചപ്പോഴായിരുന്നു.ഉള്ളില്‍ ഭയത്തിന്റെ നെരിപ്പോടുമായി ഇക്കക്കായോടൊപ്പം അവള്‍ക്കു വേണ്ടി ഓടി നടക്കുമ്പോഴും ഉഗ്രപ്രതാപികലായ ഒരു ഹൈന്ദവ കുടുംബത്തിന്റെ പൊന്നോമനയായിരുന്ന രശ്മിയുടെ മുഖത്തു പ്രകടമായിരുന്നത് ആത്മവിശ്വാസമായിരുന്നു. നേട്ടത്തിന്റെ ഉണര്‍വ്വായിരുന്നു. പണ്ടേ സുന്ദരമായിരുന്ന അവളുടെ മുഖം പൂര്‍വ്വാധികം പ്രശോഭിതമായത്പോലെ തോന്നി. തോന്നലായിരുന്നില്ല. മാറ്റങ്ങളായിരുന്നു അവള്‍ക്കു.
ഒച്ചപ്പാടും വാഗ്വാദങ്ങളും കേസ് കെട്ടുകളും നടന്നു കൊണ്ടിരുന്നു. ഇക്കാക്ക രശ്മിയെ പ്രണയിച്ചു മതം മാറ്റിയതാണെന്ന് കിംവദന്തികള്‍ പരന്നു. അവളുടെ വീട്ടുകാര്‍ തല്ലാന്‍ ആളെ വരെയിരക്കി. അവരുടെ ഉപദ്രവങ്ങലേക്കാള് വലുതായിരുന്നു വീട്ടില്‍ നിന്നുള്ള പ്രതിഷേധം. രശ്മിയെ,അല്ല ഫാത്തിമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള ഇക്കാക്കയുടെ തീരുമാനം വീട്ടില്‍ ഒച്ചപ്പാടുണ്ടാക്കി. എതിര്‍പ്പുകള്‍ വക വെക്കാതെ ഫാത്തിമയെ നിക്കാഹു കഴിച്ചു വീട്ടിലേക്കു കൊണ്ട് വന്നപ്പോള്‍ ആട്ടിയിറക്കുകയായിരുന്നു ബാപ്പ. ഉമ്മയും മറുത്തൊന്നും പറഞ്ഞില്ല. ഇക്കാക്കയുടെ കയ്യും പിടിച്ചു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കിയ ഫാത്തിമയുടെ മുഖത്തു നിറഞ്ഞു നിന്നത് സൌമ്യതയായിരുന്നു. സമാശ്വാസമായിരുന്നു. പുഞ്ചിരിയോടെ അവരെ യാത്രയാക്കി. പരീക്ഷണങ്ങളാണെല്ലാം എന്ന് അവള് മന്ത്രിക്കുന്നത് പോലെ തോന്നി..
ഒച്ചപ്പാടും വാഗ്വാദങ്ങളും കേസ് കെട്ടുകളും നടന്നു കൊണ്ടിരുന്നു. ഇക്കാക്ക രശ്മിയെ പ്രണയിച്ചു മതം മാറ്റിയതാണെന്ന് കിംവദന്തികള്‍ പരന്നു. അവളുടെ വീട്ടുകാര്‍ തല്ലാന്‍ ആളെ വരെയിരക്കി. അവരുടെ ഉപദ്രവങ്ങലേക്കാള് വലുതായിരുന്നു വീട്ടില്‍ നിന്നുള്ള പ്രതിഷേധം. രശ്മിയെ,അല്ല ഫാത്തിമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള ഇക്കാക്കയുടെ തീരുമാനം വീട്ടില്‍ ഒച്ചപ്പാടുണ്ടാക്കി. എതിര്‍പ്പുകള്‍ വക വെക്കാതെ ഫാത്തിമയെ നിക്കാഹു കഴിച്ചു വീട്ടിലേക്കു കൊണ്ട് വന്നപ്പോള്‍ ആട്ടിയിറക്കുകയായിരുന്നു ബാപ്പ. ഉമ്മയും മറുത്തൊന്നും പറഞ്ഞില്ല. ഇക്കാക്കയുടെ കയ്യും പിടിച്ചു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കിയ ഫാത്തിമയുടെ മുഖത്തു നിറഞ്ഞു നിന്നത് സൌമ്യതയായിരുന്നു. സമാശ്വാസമായിരുന്നു. പുഞ്ചിരിയോടെ അവരെ യാത്രയാക്കി. പരീക്ഷണങ്ങളാണെല്ലാം എന്ന് അവള് മന്ത്രിക്കുന്നത് പോലെ തോന്നി..
അവര്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങി. ഒളിച്ചും പാത്തും ഇക്കാക്കാക്ക് ഫോണ്‍ വിളിച്ചു വിവരങ്ങളറിഞ്ഞു കൊണ്ടിരുന്നു. ആരുമറിയാതെ കണ്ടുമിരുന്നു. ജോലി ആവശ്യാര്‍ത്ഥം ഇക്കാക്കാക്ക് ഗള്‍ഫില്‍ പോകേണ്ടി വന്നപ്പോള്‍ വാടക വീട്ടില്‍ അവളെ എങ്ങനെ ഒറ്റക്കാക്കുമെന്ന ചിന്ത തങ്ങളെ ഒരു പോലെ അലട്ടി.അവസാനം അകന്ന ബന്ധത്തിലുള്ള ഒരു വൃദ്ധയെ കിട്ടിയത്. സ്നേഹമുള്ളവരായിരുന്നു അവര്‍. മക്കള ന്നുമില്ലാത്തത് കൊണ്ട് അവര്‍ സന്തോഷപൂര്‍വ്വം അവളുടെ കൂടെ വന്നു താമസിച്ചു. ബാപ്പക്കും ഉമ്മക്കും അവരോടുള്ള വെറുപ്പ് മാറ്റിയെടുക്കാന്‍ പലപ്പോഴും ശ്രമിച്ചു. പക്ഷെ അവര്‍ക്ക് വെറുപ്പ് കൂടിയതെ ഉള്ളൂ. തനിക്കു വരുന്ന കല്യാണാലോചനകള്‍ പോലും മുടങ്ങുന്നത് ഇക്കാക്കയുടെ 'പ്രണയവും' വിവാഹവും കാരണമാണെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
എല്ലാം പ്രപഞ്ച നാഥനു വിട്ടു കൊടുത്ത് പ്രാര്ഥിക്കുവാന് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.....
ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത് ആരോ തട്ടി വിളിച്ചപ്പോഴാണ്... "സമയമെത്രയായി മോളെ..?" ഒരു വൃദ്ധയാണ്. "5.30 " അവള് പറഞ്ഞു. അവള് തിയേറ്ററിന്റെ വാതില്‍ക്കലേക്ക് നോക്കി.ഇനിയും പുറത്തു കൊണ്ട് വന്നിട്ടില്ല. അവള് ചായ വാങ്ങാനായി ഫ്ലാസ്കുമായി താഴെക്കിരങ്ങിപ്പോയി.തിരിച്ചു വന്നപ്പോള്‍ അമ്മയെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റിയെന്നു നഴ്സ് പറഞ്ഞു. അവള് ഓടി. കുഞ്ഞിനെ കാണാനുള്ള ആര്‍ത്തിയായിരുന്നു അവളുടെ ഉള്ളു നിറയെ. അവള് വാതില്‍ തള്ളിത്തുറന്നു. കട്ടിലില്‍ ചാരിയിരിക്കുകയാണ് ഫാത്തിമ. കയ്യില്‍ കുഞ്ഞുണ്ട്.റസിയയെ കണ്ടതും ഫാത്തിമ പുഞ്ചിരിച്ചു. അവള് ഓടിച്ചെന്നു കൈ നീട്ടി. കുഞ്ഞിനെ കയ്യിലേക്ക് ഏറ്റു വാങ്ങുമ്പോള്‍ റസിയയുടെ കയ്യുകള്‍ ഇടറുന്നുണ്ടായിരുന്നു. Thursday, 7 April 2011
ത്യാഗികള്‍

സമാന്തരങ്ങള്‍,
നീണ്ടുനീണ്ടങ്ങിനെ
പോകുന്ന രേഖകള്‍.
അന്യോന്യം പുണരാനാകാതെ
തേങ്ങുന്ന പ്രണയികള്‍,
സമാന്തരങ്ങള്‍.
പ്രണയവിരഹങ്ങളുടെ
ചിതറിത്തെറിച്ച സ്വപ്നങ്ങളെക്കണ്ടു
സ്വയം ശപിക്കുന്ന സാക്ഷികള്‍
സമാന്തരങ്ങള്‍.
ധൃതഗതിയില്‍ കുതിച്ചങ്ങ് പായുന്ന
ഹുങ്കാര വണ്ടിയെ
സ്നേഹിക്കാന്‍ കൊതിച്ചു
പരാജയപ്പെട്ടവര്‍
എന്നും, വേദനകള്‍ മാത്രം തിന്നവര്‍
കൂട്ടിമുട്ടാന്‍ കൊതിച്ചരുതെന്നറിഞ്ഞ്
സ്വയം തടുക്കുന്ന ത്യാഗികള്‍
ഉരുളുന്ന ലോകത്തിനായി
സ്വയം നിശ്ചലരായവര്‍,
സമാന്തരങ്ങള്‍..
Wednesday, 9 February 2011
സന്ദേഹം
ഭാവി.
നമുക്കജ്ഞാതമായത്,
എന്നാല്‍ ഏറെ
അറിയാനാശിക്കുന്നത്,
നമുക്ക് ഭാവിയുണ്ടോ?
ഭാവിയില്‍ ഞാനെന്താ-
യിരിക്കുമെന്നിന്നെനിക്ക്
പറയാനൊക്കുമോ?
വസിക്കുന്ന ഭൂമിയെ
ഒരൊറ്റ തവണയായ്
വിഴുങ്ങുവാന്‍ രാക്ഷസന്മാരേ-
റെയുണ്ട് നാം സൃഷ്ടിച്ചവ തന്നെ
ഉണ്ടാകുമ്പോള്‍ തന്നെ
പറിച്ചെറിയപ്പെടുന്ന
കുഞ്ഞുങ്ങളുമുണ്ടേറെ
നില്ക്കുന്ന ഭൂമിയെത്തന്നെ
ചവിട്ടി മെതിച്ചു പടുത്തുയര്‍ത്തിയ
സൌധങ്ങളുമേറെയുണ്ട്
ശ്വസിക്കുന്ന വായുവിനെപ്പോലും
മലിനമാക്കും വിഷ-
ഫാക്റ്ററികളുമുണ്ടേറെ
അമ്മിഞ്ഞപ്പാല് പോലും
കാളകൂട വിഷമാക്കുന്ന
പല സ്വാദുകളുമേറെയുണ്ട്
നമുക്ക് ഭാവിയുണ്ടോ?
സ്വപ്നം കാണുവാന്‍
നല്ലൊരു നാളെയുണ്ടോ?
ഇനിയൊരു പകല്‍ നാം
കാണുമോയെന്നെനിക്ക്
ഉള്ളില്‍ സന്ദേഹമാണ്,
അപ്പോളും വികസനം
ഭാവിയെപ്പറ്റി പ്രസംഗിക്കുന്നു!!
നമുക്കജ്ഞാതമായത്,
എന്നാല്‍ ഏറെ
അറിയാനാശിക്കുന്നത്,
നമുക്ക് ഭാവിയുണ്ടോ?
ഭാവിയില്‍ ഞാനെന്താ-
യിരിക്കുമെന്നിന്നെനിക്ക്
പറയാനൊക്കുമോ?
വസിക്കുന്ന ഭൂമിയെ
ഒരൊറ്റ തവണയായ്
വിഴുങ്ങുവാന്‍ രാക്ഷസന്മാരേ-
റെയുണ്ട് നാം സൃഷ്ടിച്ചവ തന്നെ
ഉണ്ടാകുമ്പോള്‍ തന്നെ
പറിച്ചെറിയപ്പെടുന്ന
കുഞ്ഞുങ്ങളുമുണ്ടേറെ
നില്ക്കുന്ന ഭൂമിയെത്തന്നെ
ചവിട്ടി മെതിച്ചു പടുത്തുയര്‍ത്തിയ
സൌധങ്ങളുമേറെയുണ്ട്
ശ്വസിക്കുന്ന വായുവിനെപ്പോലും
മലിനമാക്കും വിഷ-
ഫാക്റ്ററികളുമുണ്ടേറെ
അമ്മിഞ്ഞപ്പാല് പോലും
കാളകൂട വിഷമാക്കുന്ന
പല സ്വാദുകളുമേറെയുണ്ട്
നമുക്ക് ഭാവിയുണ്ടോ?
സ്വപ്നം കാണുവാന്‍
നല്ലൊരു നാളെയുണ്ടോ?
ഇനിയൊരു പകല്‍ നാം
കാണുമോയെന്നെനിക്ക്
ഉള്ളില്‍ സന്ദേഹമാണ്,
അപ്പോളും വികസനം
ഭാവിയെപ്പറ്റി പ്രസംഗിക്കുന്നു!!
Saturday, 5 February 2011
മാപ്പ്
നിനക്ക് നോവുന്നുണ്ടോ?
നിന്റെ വിരലുകളിടക്കിടെ
അറിയാതെ വിറക്കുന്നത്
തലച്ചോറില്‍ കുത്തിയിറങ്ങുന്ന
വേദന കൊണ്ടാണോ?
നിന്റെ കീറിയ വസ്ത്രങ്ങളും
നീ കിടന്ന റയില്‍ പാളവും
നീ യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റും
നിന്നെ കെടുത്തിയവന്റെ ഒറ്റക്കയ്യും
അവന് ചെയ്ത പാപങ്ങളും
നിനക്കായ് നിന്റെ ജന്മ-
ദാതാക്കളൊഴുക്കിയ
ഹൃദയരക്തവും ചുടു കണ്ണുനീരും
ചാനലുകളില്‍,
പെരുമഴയായി പെയ്യുകയാണ്
എന്താണ് നിന്റെയുള്ളില്‍,
കരയരുതേയെന്നു കേഴുകയാണോ
കണ്‍കുളിര്‍ക്കെ കാണാന്‍
നാളുകളായ് കൊതിച്ച,
നിന്റെ വരവിനെ കാത്തിരുന്ന
നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച
സ്നേഹത്തിന്റെ,സുരക്ഷയുടെ,
വാത്സല്യത്തിന്റെ കവചം തീര്‍ത്ത
പ്രിയരാം മാതാപിതാക്കളോട്,
നിനക്കായി പ്രാര്‍ഥനയുടെ
ഏറിയ ഭാഗവും'കാത്തുവക്കുന്ന
നിന്നെ സ്നേഹിക്കുന്ന നാട്ടുകാരോട്.
പ്രാര്‍ഥിക്കയാണോ നീ,
ക്രൂരതയുടെ ശ്വാസം നിലക്കാന് ,
രാക്ഷസനെ ഇഞ്ചിഞ്ചായി
വേദനിപ്പിച്ചു നശിപ്പിക്കുവാന്‍ .
മനമുരുകുകയാണോ നീ,
പൈശാചികതയുടെ,
തിന്മയുടെ ലോകത്തേക്ക്
ഇനിയും തിരികെ വരാതിരിക്കാന്‍ ,
ജീവശ്വാസം ഇനിയും
വലിച്ചു നീട്ടാതിരിക്കുവാന്‍ ,
വേദനയില്ലാതെ പോകുവാന്‍ ,
പരീക്ഷണങ്ങളുടെ തീചൂളകളിലേക്ക്
ഇനിയും വലിച്ചിഴക്കാതിരിക്കുവാന്‍ ?
നിന്റെ വിരലുകളിടക്കിടെ
അറിയാതെ വിറക്കുന്നത്
തലച്ചോറില്‍ കുത്തിയിറങ്ങുന്ന
വേദന കൊണ്ടാണോ?
നിന്റെ കീറിയ വസ്ത്രങ്ങളും
നീ കിടന്ന റയില്‍ പാളവും
നീ യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റും
നിന്നെ കെടുത്തിയവന്റെ ഒറ്റക്കയ്യും
അവന് ചെയ്ത പാപങ്ങളും
നിനക്കായ് നിന്റെ ജന്മ-
ദാതാക്കളൊഴുക്കിയ
ഹൃദയരക്തവും ചുടു കണ്ണുനീരും
ചാനലുകളില്‍,
പെരുമഴയായി പെയ്യുകയാണ്
എന്താണ് നിന്റെയുള്ളില്‍,
കരയരുതേയെന്നു കേഴുകയാണോ
കണ്‍കുളിര്‍ക്കെ കാണാന്‍
നാളുകളായ് കൊതിച്ച,
നിന്റെ വരവിനെ കാത്തിരുന്ന
നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച
സ്നേഹത്തിന്റെ,സുരക്ഷയുടെ,
വാത്സല്യത്തിന്റെ കവചം തീര്‍ത്ത
പ്രിയരാം മാതാപിതാക്കളോട്,
നിനക്കായി പ്രാര്‍ഥനയുടെ
ഏറിയ ഭാഗവും'കാത്തുവക്കുന്ന
നിന്നെ സ്നേഹിക്കുന്ന നാട്ടുകാരോട്.
പ്രാര്‍ഥിക്കയാണോ നീ,
ക്രൂരതയുടെ ശ്വാസം നിലക്കാന് ,
രാക്ഷസനെ ഇഞ്ചിഞ്ചായി
വേദനിപ്പിച്ചു നശിപ്പിക്കുവാന്‍ .
മനമുരുകുകയാണോ നീ,
പൈശാചികതയുടെ,
തിന്മയുടെ ലോകത്തേക്ക്
ഇനിയും തിരികെ വരാതിരിക്കാന്‍ ,
ജീവശ്വാസം ഇനിയും
വലിച്ചു നീട്ടാതിരിക്കുവാന്‍ ,
വേദനയില്ലാതെ പോകുവാന്‍ ,
പരീക്ഷണങ്ങളുടെ തീചൂളകളിലേക്ക്
ഇനിയും വലിച്ചിഴക്കാതിരിക്കുവാന്‍ ?
വെറുക്കുകയാണോ നീ?
ഞങ്ങളെ,ഈ ലോകത്തെത്തന്നെയും?
മാപ്പ് പറയട്ടെയീ ലോകത്തിനു വേണ്ടി ,
ഒരിറ്റു കണ്ണ് നീര് മാത്രം
നിനക്കായോഴുക്കുവാന്‍ ...
നിനക്കായോഴുക്കുവാന്‍ ...
സൗമ്യയുടെ മരണത്തിനു തൊട്ടു മുന്പെഴുതിയത്...
Tuesday, 1 February 2011
ഒരു തുള്ളി മാത്രം
പൊള്ളുന്ന വെയിലിന്റെ പീഡയേറ്റ്
പൊരിയുന്ന പകലിന്റെ കോപമേറ്റ്
ഉരുകുന്നെന്‍ മേനിയില്‍ ,ധമനിയില്‍,
ചിന്തയില്‍ കുളിരായി വന്നു നീ,സ്വാന്തനമായി
കാഴ്ച്ചകളിലോക്കെയും നീയായിരുന്നു
പുഴയായി കുളമായി കടലായി കിണറായി
ഹൃദയത്തെ നീ കുളിര്‍പ്പിച്ചിരുന്നു
നിന്നെക്കുറിച്ചേറെ പാട്ടുകള്‍,കവിതകള്‍
തൂലികകളേറെ പടച്ചു വച്ചു
പൂജ്യയാം നിന്നെ. നിന് വാത്സല്യ-
രൂപത്തെ നീലയില്‍ ഏറെ വരച്ചു വച്ചു
നീയാണുലകത്തിന് സ്പന്ദനം,
നിന്റെ കുളിരാണ് ഭൂമിയുടെയോജസ്സും
എല്ലാം നല്കിയുള്ളോരമൃതേത്തില് തന്നെ
കുടിലര്‍ വിഷമേറെയൊഴുക്കി വിട്ടു
മലിനമായോഴുകുന്ന നിന്നെ നോക്കി-നിന്റെ
പ്രിയരാമെഴുത്തുകാര് മൂക്ക് പൊത്തി
വിങ്ങുന്ന നിന്റെ ഹൃദയത്തെക്കാണുവാന്
പാപിയാം മനുജന്നു കഴിയാതെ പോയ്
ഗര്‍ഭപാത്രം പോലും കുഴി കുത്തി നിന്റെ
ഓജസ്സ് മുഴുവനും ചോര്‍ത്തിക്കളഞ്ഞു
കുന്നുകള്‍, മലകളും പര്‍വതം പോലുമേ
മണ്ണാക്കി മാറ്റി നിന്നെയതിലിട്ടു മൂടി
ഞങ്ങള്ക്കായോഴുകിയ അശ്രു പോലും
നിന്റെ രക്തമായിരുന്നെന്നറിയാതെ പോയ്
ഇന്നിതാ തൂലിക ചലിക്കുന്നില്ല-നിന്റെ
വിരഹം താങ്ങാന്‍ കഴിയുന്നുമില്ല
വേദനയാല്‍ നീറുന്നു,ഹൃത്തടം നോവുന്നു
ദാഹത്താല്‍ തൊണ്ടയാകെ വരളുന്നു
ശേഷിപ്പുകള്‍ തേടിയലഞ്ഞേറെ
നിരാശമാത്രം നല്കി നിന്റെ ശ്മശാനങ്ങള്‍
മനുഷ്യകുലത്തിന്നടിവേരുകളില്ലതു
നനക്കാനിനിയൊന്നും ബാക്കിയില്ല
കുപ്പിയില്‍ ബാക്കിയിനിയൊരു തുള്ളി മാത്രം
ഒരു തുള്ളി മാത്രമിനി ബാക്കി നില്ക്കുന്നു
മരണത്തിലേക്കുള ദൂരം, ഒരു തുള്ളി വെള്ളം!!!
Saturday, 29 January 2011
സ്തുതി
നിന്റെ കരവിരുതാല്‍
നീ തുന്നിയ നക്ഷത്രങ്ങള്‍
ആകാശപ്പട്ടുറുമാലിനു
അലങ്കാരം ചാര്‍ത്തുന്നുണ്ട്
കണ്ണിനു കുളിര്‍മ്മയായി
നീയോരുക്കിയ പട്ടുറുമാല്
നോവുന്ന മുറിവിന്മേല്
നോവുന്ന മുറിവിന്മേല്
സ്നേഹത്തേന്‍ പുരട്ടുന്നവന്‍,
നന്മയുടെ വിരുന്നൂട്ടി ഞങ്ങളെ
നേരിന്റെ പാതയില്‍ നയിക്കുന്നവന്
ഏഴാനാമാകാശത്തിന്നു
മേലെയിരുന്നരുളുന്നവന്
നിന്റെ കരകൌശല വേലകള്‍
അത്യുന്നതങ്ങളിലുന്നതമല്ലോ
ആര്ക്കാണതിലൊരു ചെറു-
പിഴവിനെക്കാണിക്കാനൊക്കുക?
പിഴവിനെക്കാണിക്കാനൊക്കുക?
നീ തന്നൊരു ലോകത്തില്‍,
അത്ഭുതങ്ങളുടെ കാഴ്ചകളില്‍
നിന്റെ കഴിവിനെയോര്ക്കുമ്പോള്
സ്തുതിക്കാതിരിക്കുവതെങ്ങനെ?
പാതിരാവിന്റെ പാതിയില്‍
നിന്നെ വണങ്ങി കണ്ണുനീരോഴുക്കാന്
നിന്റെ ഔന്നത്യമോതി സ്തുതിച്ചേറാന്
ഇനിയും എകുമോ,
ഇനിയും എകുമോ,
ഈ ജന്മത്തിലോരുപാട്
നമയുടെ വഴി വിളക്കുകള്‍,
നിന്റെ മഹത്വത്തിന്റെ കയ്യൊപ്പുകള്‍.....
Monday, 24 January 2011
രക്തസാക്ഷി
കൈകളപ്പോളുമവന്റ െ
വിരലുകളിലമര്ന് നിരുന്നു
തണുത്തുറഞ്ഞ ആ
കൈകളിലപ്പോഴും
വാത്സല്യത്തിന്റ െ
ചൂടവന് തൊട്ടറിഞ്ഞു
പാല്‍മധുരം നുണഞ്ഞ
സ്നേഹത്തിന്റെ മാറില്‍ നിന്ന്
ചൂടുള്ള രക്തം ചാലിട്ടൊഴുകി
തേങ്ങലുകളുയരുമ് പോള്‍
ചെറുകാറ്റായി വന്നു തലോടിയത്
ഉമ്മയാണെന്നവനറി ഞ്ഞു
മാരുതനായി വന്നവര്‍
കാതിലോതിയത്
ഇനിയും മരിക്കാത്ത
മാതാവിനെക്കുറിച ്ചായിരുന്നു
'മുലപ്പാലൊരുപാട ്
തൂകിക്കൊടുത്ത
വേദനകളോരുപാട്
സഹിച്ചുകഴിഞ്ഞ
സ്നേഹിക്കാന്‍
മാത്രമറിയുന്ന മാതാവ്
ചിതറി മരിക്കുന്ന
സ്വന്തം മക്കളെക്കണ്ട്
ചവിട്ടി ഞെരിക്കുന്ന
കാട്ടാളരെക്കണ്ട ്
ഹൃദയം പൊട്ടി മരിക്കാന്‍
തുടങ്ങിയ മാതാവ്
ഇനിയും മരിക്കാത്ത
സ്വന്തം മക്കള്‍ക്ക്
വീണ്ടും പോരാടാന്‍
വീറൂറ്റിക്കൊടുത ്ത്
രക്തസാക്ഷികളായ
പൊന്നുമക്കള്‍ക് ക്
ശാന്തിയുടെ പുതപ്പു വിരിച്ചു
താരാട്ട് പാടുന്ന മാതാവ്'
തോക്കേന്തി നില്ക്കുന്ന
'സമാധാനത്തിന്റെ ദൂതനെ'
വിദ്വേഷത്തിന്റെ
കണ്ണുകളാലവന്‍ നോക്കി
ഉമ്മയുടെ രക്തം പുരണ്ട
കൊച്ചു കൈകളാല്‍
വെറുപ്പിന്റെ കല്ലുകളവന്
പെറുക്കിയെടുത്ത ു
ക്രുര്യത്താലവനു ന്നം വച്ചത്
തിന്മ മണക്കുന്ന
കൊലയാളിയുടെ തലയെ
എറിയാനൊരുങ്ങിയ
പിഞ്ചു കൈകള്‍
താഴും മുന്‍പേ
നിശ്ചലമായി, വീണ്ടും
ആ മടിത്തട്ടിലുറങ് ങാന്‍
ഒരു രക്തസാക്ഷി കൂടി!
വിരലുകളിലമര്ന്
തണുത്തുറഞ്ഞ ആ
കൈകളിലപ്പോഴും
വാത്സല്യത്തിന്റ
ചൂടവന് തൊട്ടറിഞ്ഞു
പാല്‍മധുരം നുണഞ്ഞ
സ്നേഹത്തിന്റെ മാറില്‍ നിന്ന്
ചൂടുള്ള രക്തം ചാലിട്ടൊഴുകി
തേങ്ങലുകളുയരുമ്
ചെറുകാറ്റായി വന്നു തലോടിയത്
ഉമ്മയാണെന്നവനറി
മാരുതനായി വന്നവര്‍
കാതിലോതിയത്
ഇനിയും മരിക്കാത്ത
മാതാവിനെക്കുറിച
'മുലപ്പാലൊരുപാട
തൂകിക്കൊടുത്ത
വേദനകളോരുപാട്
സഹിച്ചുകഴിഞ്ഞ
സ്നേഹിക്കാന്‍
മാത്രമറിയുന്ന മാതാവ്
ചിതറി മരിക്കുന്ന
സ്വന്തം മക്കളെക്കണ്ട്
ചവിട്ടി ഞെരിക്കുന്ന
കാട്ടാളരെക്കണ്ട
ഹൃദയം പൊട്ടി മരിക്കാന്‍
തുടങ്ങിയ മാതാവ്
ഇനിയും മരിക്കാത്ത
സ്വന്തം മക്കള്‍ക്ക്
വീണ്ടും പോരാടാന്‍
വീറൂറ്റിക്കൊടുത
രക്തസാക്ഷികളായ
പൊന്നുമക്കള്‍ക്
ശാന്തിയുടെ പുതപ്പു വിരിച്ചു
താരാട്ട് പാടുന്ന മാതാവ്'
തോക്കേന്തി നില്ക്കുന്ന
'സമാധാനത്തിന്റെ ദൂതനെ'
വിദ്വേഷത്തിന്റെ
കണ്ണുകളാലവന്‍ നോക്കി
ഉമ്മയുടെ രക്തം പുരണ്ട
കൊച്ചു കൈകളാല്‍
വെറുപ്പിന്റെ കല്ലുകളവന്
പെറുക്കിയെടുത്ത
ക്രുര്യത്താലവനു
തിന്മ മണക്കുന്ന
കൊലയാളിയുടെ തലയെ
എറിയാനൊരുങ്ങിയ
പിഞ്ചു കൈകള്‍
താഴും മുന്‍പേ
നിശ്ചലമായി, വീണ്ടും
ആ മടിത്തട്ടിലുറങ്
ഒരു രക്തസാക്ഷി കൂടി!
Thursday, 20 January 2011
എന്റെ ബൂലോകം..........
ഞാനീ ബൂലോകത്തേക്ക് വന്നിട്ട് വര്ഷമൊന്നുരണ്ടു കഴിഞ്ഞിരിക്കുന്നു. വേറെ ചിലവോന്നുമില്ലാത്തത് കൊണ്ടും ചോദിക്കാന്‍ ആരുമില്ലാത്തതുകൊണ്ടും ബ്ലോഗ്ഗുകള്‍ വെറുതെ ക്രിയേറ്റ് ചെയ്യുക എന്നതെന്റെ സ്ഥിരം പരിപാടിയായിരിക്കുന്നു. ഇതിപ്പോളെന്റെ മൂന്നാമത്തെ ബ്ലോഗ്ഗാണ്.
ബ്ലോഗ്സ്പോട്ടില് അക്കൗണ്ട് ഉണ്ടാക്കിയത് വെറുതെ ഒരു രസം എന്നാ നിലക്കായിരുന്നു.ഓര്‍കുട്ടിലും ഫേസ്ബുക്കിലും പിന്നെ പല സൌഹൃദ നെറ്റ്വര്ക്കുകളിലുമെന്ന പോലെ വെറുതെ ഒരു കൌതുകം.മലയാളത്തില്‍ എവിടെയൊക്കെയോ വായിച്ച ബ്ലോഗ്ഗുകള്‍ കണ്ടപ്പോള്‍ ഉണ്ടായ ആഗ്രഹം.
അങ്ങനെ എന്റെ ആദ്യത്തെ ബ്ലോഗ് രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ മാസം ആറാം തീയ്യതി ജനിച്ചു.
ആദ്യത്തെ എന്റെ പോസ്റ്റ് ഇതാ ഇങ്ങനെയായിരുന്നു,
"ജീവിതം ഒഴുകുകയാണ്,... ഒരു പുഴ പോലെ .. പുഴക്ക് ധാരാളം തടസ്സങ്ങളുണ്ടാകും. എന്നാലും അത് ഒഴുകിക്കൊണ്ടിരിക്കും..എല്ലാ പ്രതിസന്ധികളെയും തരണം ചെയിതുകൊണ്ട്...... ആ പുഴ പോലെയാവണം നമ്മുടെ ജീവിതവും.. കുഞ്ഞോളങ്ങളെ അടുക്കിച്ചേര്‍ത്ത്, കാണുന്നവരുടെ കണ്ണിനു കുളിര്‍മ്മയായി ഈ ജീവിതം ജീവിച്ചു തീര്‍ക്കാം".
അതിനു ശേഷം ഇരുപത്തി ഒന്‍പതാം തീയ്യതി അര്‍ത്ഥമില്ലാത്ത കുറച്ചു വരികള്‍ കുറിച്ചു വച്ചിരുന്ന എന്റെ പഴയ ഡയറിയില്‍ നിന്നെനിക്കൊരു കവിത കിട്ടി. 'നഷ്ടം'.ഞാനതെടുത്തങ്ങു പോസ്റ്റി.ബ്ലോഗിനെപ്പറ്റി ഒന്നുമറിയാമായിരുന്നില്ല. എന്നിട്ടും എന്തൊക്കെയോ കാട്ടിക്കൂട്ടലുകള്‍. പിന്നെ അടുപ്പിച്ചുള്ള ദിവസങ്ങളില്‍ 'മയില്‍പീലി'യായും 'മഴ'യായും മാനസാന്തരമായും വീണ്ടും ചില നുറുങ്ങുകള്‍. എന്റെ പോസ്റ്റുകള്‍ പുറം ലോകം കാണുന്നുണ്ട് എന്ന് ഞാനറിഞ്ഞത് 'മഴ' എന്നാ പോസ്റ്റിനു ജീവിതത്തില്‍ ആദ്യമായെനിക്കൊരു കമന്റ് കിട്ടിയപ്പോളായിരുന്നു. പിന്നെ പതിയെപ്പതിയെ ആദ്യമുണ്ടായിരുന്ന ആവേശം കെട്ട് തുടങ്ങി. എങ്കിലും വായനക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. വായിച്ചു ഇഷ്ടം പോലെ. അങ്ങനെയിരിക്കെയാണ് എനിക്കൊരു സുഹൃത്തിനെ കിട്ടുന്നത്. 'സുഹൈല്‍ സുലൈമാന്‍ '. കോഴിക്കോട്ടുള്ള ഒരു ബിരുദ വിദ്യാര്തഥി. അറിഞ്ഞും കേട്ടും വന്നപ്പോള്‍ അവന് പറഞ്ഞു, അവനും അവന്റെ ഇരട്ട സഹോദരനും ചേര്‍ന്നെഴുതുന്ന ബ്ലോഗിനെപ്പറ്റി.
കവിതകളായിരുന്നു അത് മുഴുവന്‍ . മനസ്സിനെ ചിന്തിപ്പിക്കുന്ന ഭയപ്പെടുത്തുന്ന കാമ്പുള്ള കവിതകള്‍. ഞാനാ കവിതകള്‍ വായിച്ചു. അതിനു കമ്മെന്റുമിട്ടു. ആ കമന്റുകള്‍ വായിച്ച സുഹൈല്‍ എന്നോട് ചോദിച്ചു. "നിനക്കെന്തുകൊണ്ട് എഴുതിക്കൂടാ?".
ഞാന്‍ വീണ്ടുമെഴുതാന്‍ തുടങ്ങി. വെറുതെ. മൊത്തം നാല്പത്തി നാല് നുറുങ്ങുകള്‍.
അതിനിടയിലെപ്പോഴോ ഞാന്‍ വീണ്ടുമൊരു ബ്ലോഗ് തുടങ്ങി. രണ്ടായിരത്തിപ്പത്തു ജൂലായിലായിരുന്നു.
വീണ്ടും എഴുത്തുകുത്തുകള്‍. കാര്യമൊന്നുമുണ്ടായിട്ടൊന്നുമല്ല .എങ്കിലും വെറുതെ. "വായില്‍ തോന്നിയത് കോതക്ക് പാട്ട്". എന്നതുപോലെ തോന്നുന്നതെന്തോക്കെയോ ഞാന്‍ കുത്തിക്കുറിച്ചു . കഥകളെന്നു ഞാനതിനെ വിളിക്കാതെ വിളിച്ചു. ഇരുപത്തിമൂന്ന് പോസ്റ്റുകള്‍. അധികമാരും വായിച്ചില്ലെങ്കിലും എഴുതിക്കഴിയുമ്പോള്‍ എനിക്ക് സംതൃപ്തിയേകിയ എന്റെ കുഞ്ഞുങ്ങള്‍....
പിന്നെയും ഒരു ബ്ലോഗ് കൂടി. എന്റെ വട്ടു എന്ന് തന്നെ വേണമെങ്കില്‍ പറയാം. എങ്കിലും കാശ് മുടക്കൊന്നുമില്ലല്ലോ. പോസ്റ്റുകളൊന്നുമില്ലാത്ത ഒരു ബ്ലോഗ്.അതാണിത്
പിന്നീടെപ്പോഴോ എന്റെ ഒരു കൊച്ചു കവിത അച്ചടിമഷി പുരണ്ടു. ഞാനനുഭവിച്ച ആനന്ദം, അതിനെ വിവരിക്കാന്‍ വാക്കുകള്‍ സത്യത്തില്‍ അശക്തങ്ങളാണ്.
ബൂലോകം എന്നും പുതുമകളുടെ ലോകമാണ്. പുതിയ എഴുത്തുകാര്‍, പുതിയ ശൈലികള്‍, പുതിയ വര്‍ത്തമാനങ്ങള്‍, എല്ലാം അറിയാന്‍ ശ്രമിച്ചു ഒരു കോണിലിരുന്നു ഈ കുഞെലിയെ നീക്കി ഞാന്‍ . ബൂലോകത്ത് സുഹൃത്തുക്കള്‍ ഏറെയൊന്നുമില്ല. എന്നെ അറിയുന്നവരുമേറെയില്ല.എങ്കിലും അടുക്കിചെര്ത്ത അവരുടെ അക്ഷരങ്ങളിലൂടെ എന്റെ ചിന്തകളും വളരുകയാണ്.
എഴുതണമെന്നുള്ളത് എന്റെ മോഹമാണ്. എത്രത്തോളം കഴിവ് എന്നിലുണ്ട് എന്നെനിക്കറിയില്ല. ഇനിയും വളരാനാണെനിക്കിഷ്ടം. വളര്‍ന്നു കഴിഞ്ഞെന്നുള്ള തോന്നല്‍ മനസ്സിലുണ്ടാവാതിരിക്കാനും...
എഴുത്തിന്റെ യാത്ര എന്ന് വരെ തുടരുമെന്നെനിക്കറിയില്ല. എങ്കിലും വായന എന്നുമുണ്ടാകും. വെളിച്ചപ്പാടുമാര്‍ ഏറെയുള്ള ബൂലോകത്ത് ഞാനുമുണ്ടാകും, അറിയാന്‍ ശ്രമിച്ചും അറിവുകള്‍ എഴുതാന്‍ ശ്രമിച്ചും....
Sunday, 16 January 2011
വിരുന്ന്
ആ വിരുന്ന്,
പണ്ടെനിക്ക് വെറുപ്പായിരുന്നതിനെ
'നിര്‍ലജ്ജമാ വിരുന്നുണ്ണല്‍
ആത്മാഭിമാനത്തിന്റെ ശോഷണം
ഇല്ല,പോകില്ലോരിക്കലും
ഉണ്ണില്ലാ വിരുന്നെ'ന്നുള്ളാലെ ശഠിച്ചു
അറിയാതൊരിക്കലാ വിരുന്നു ഞാനുണ്ടുപോയ്
പുണ്ണ് നിറഞ്ഞോരെന്‍ വായാലെയുണ്ടപ്പോള്
വിരുന്നെനിക്ക് വെറുപ്പും മടുപ്പും മാത്രമെകി
ഉണ്ടുണ്ടെന്റെ വായിലെ പുണ്ണങ്ങലിഞ്ഞുപോയ്
വിരുന്നിന്റെ രുചിയെന്റെ നാവിനെ ത്രസിപ്പിച്ചു
'ഹാ!എത്ര സ്വാധിഷ്ടം
ഉള്ളാലെ മൊഴിഞ്ഞു പോയ്
വിഭവങ്ങളേറെയുണ്ടായിരുന്നതില്-എന്റെ
ധാര്‍ഷ്ട്യത്തെ ദഹിപ്പിക്കുവാനുതകുംവിധം
ഉണ്ണുന്തോറും വീണ്ടുമുണ്ണാന് കൊതിച്ചു പോയ്
വിരുന്നിന്റെ വിളിയെത്താന്‍ കാതോര്ത്തിരിക്കലായ്
വിളി കേള്‍ക്കാത്തിടത്തു വീട് തേടി
വിളിക്കാതെ പോയുണ്ടു-വിരുന്നൊരുക്കി
-യവനെയുള്ളാലെ സ്തുതിച്ചു
വിരുന്നിന്റെ സ്തുതിപാടി-ഞാനേറെ
അതിഥികളെയുമൊപ്പം കൂട്ടി വിരുന്നുണ്ണുവാന്‍
ഉണ്ണുവാനേറെപേരുണ്ടായിരുന്നുവെങ്കിലും
ആ വിരുന്നുകള്‍ വീണ്ടും തുടര്‍ന്ന് പോന്നു
വിരുന്നുണ്ണാന്‍ കഴിയാത്ത ദിനങ്ങളില്‍
വിഷമത്താലെങ്കിലും വീട്ടിലിരുന്നുണ്ടു വിശപ്പടക്കി
ഏറെ വിരുന്നുകള്‍ ഉണ്ട് കഴിഞ്ഞിനിയെത്ര-
വിരുന്നുകള്‍ കൂടിയെന്നറിയില്ല
വൈകിയെത്തിയ വേളകളിലവനെന്നെ
പരിഭവം പൊതിഞ്ഞു നോക്കി
വൈകിയതിന് ന്യായം പറയുവാനെന്റെ
നാവു പോലുമനങ്ങിയില്ല
എങ്കിലുമെല്ലാമറിയുന്നവന് -എന്റെ
മനസ്സറിയുന്ന കൂട്ടുകാരന്
എന്നെയേറെയൂട്ടിയ പ്രിയനാം കൂട്ടുകാരനെ-
യെത്ര സ്തുതിച്ചാലും മതിവരില്ലോരിക്കലും
എന്ത് പകരം കൊടുക്കേണ്ടൂ,അറിയില്ലാ-
ചിന്തയിലെന്റെ മനവും തനുവും തളരുന്നു
നാഥാ! നിന്റെ വിരുന്നിനു നന്ദി'
ഇനിയും വിരുന്നുണ്ണാന്‍ തരികെനിക്കോജസ്സ്
വിരുന്നുണ്ട് ഞാനെന്നാത്മാവിന്റെ വിശപ്പടക്കട്ടെ
സര്‍വ്വ സ്തുതിയുമീ മാന്യനാമാതിഥേയനല്ലോ!
Sunday, 9 January 2011
ഉണര്‍ത്തുപാട്ട്
ആ കൊച്ചു കണ്ണുകള്‍.
എന്റെ കണ്ണുകളിലേക്ക്
നെഞ്ചിലേക്ക് തുളഞ്ഞിറങ്ങുന്ന
കരുത്തുള്ള നോട്ടം
എന്റെ ഉള്ളിലിരുന്നു ചിരിക്കുന്ന
സ്വത്വ ബോധത്തെ
കൊല്ലുന്ന നോട്ടം
തുളക്കുന്ന നോട്ടം-എന്നെ
പിടിച്ചുലക്കുന്ന നോട്ടം
അര്‍ത്ഥം വായിക്കാന്‍ കഴിയാത്ത
അര്‍ത്ഥമേതും ചൊല്ലിതരാത്ത
അര്‍ത്ഥമുള്ള നോട്ടം
തറക്കുന്ന നോട്ടം
ഹൃദയത്തെ തളര്‍ത്തുന്ന നോട്ടം
കണ്ണുകള്‍ക്ക് താഴെ കറുപ്പല്ലതു-
ജീവിത യാഥാര്ത്യങ്ങളുടെ
കയ്യൊപ്പ്
തൊലിയില്‍ വീണത് ചുളിവല്ല-
കാലം കനിഞ്ഞേകിയ കരവിരുത്
നാവിന് തുമ്പിലുയരുന്നത്
സംഗതികള്‍ ചേര്‍ത്തരച്ച
മധു ഗാനമല്ല-അറിയാതെ ഒഴുകുന്ന
ആമാശയത്തിന്റെ രോദനം
ആരും കേള്‍ക്കാതെ പോകുന്ന
അറിയാന്‍ കൊതിക്കാത്ത
അഴുക്കു മണക്കുന്ന നൊമ്പര ഗാനം
മാറുമോ അതൊരു വിപ്ലവ ഗാനമായി?
കാലം കൊതിക്കുന്നൊരുണര്ത്തുപാട്ടായ്?
കേള്‍ക്കാന്‍ ശ്രമിക്കുമോ?
ഉള്ളാലെ കൂടെപ്പാടുമോ?
Subscribe to:
Posts (Atom)
